ശുചിത്വ പാലനം: പുതിയ നിയമത്തിന് അംഗീകാരം
text_fieldsവിവിധ മുനിസിപ്പാലിറ്റികളിലെ പൊതുശുചിത്വ വിഭാഗ തലവന്മാരുമായി ചേര്‍ന്ന് ബോധവല്‍ക്കരണ കാമ്പയിനുകള്‍ നടത ്തും
മനാമ: ശുചിത്വ പാലനത്തിന് പുതിയ നിയമം ഏര്‍പ്പെടുത്തുമെന്ന് പൊതുമരാമത്ത്-മുനിസിപ്പൽ-നഗര ആസൂത്രണകാര്യ മന്ത്രാലയം വ്യക്തമാക്കി. പുതിയ ശുചിത്വ പാലന നിയമത്തിെൻറ വിവിധ വശങ്ങള് പൂര്‍ത്തീകരിച്ച പശ്ചാത്തലത്തില്‍ അതിനെക്കുറിച്ച് ബോധവല്‍ക്കരണ പരിപാടികള്‍ക്ക് തുടക്കമിടുമെന്ന് മന്ത്രാലയ പ്രതിനിധി വാഇല്‍ മുബാറക് അറിയിച്ചു. സെപ്റ്റംബര്‍ മുതലാണ് പുതിയ നിയമം നടപ്പില്‍ വരുത്താന്‍ തീരുമാനിച്ചിട്ടുള്ളത്. വിവിധ മുനിസിപ്പാലിറ്റികളിലെ പൊതുശുചിത്വ വിഭാഗ തലവന്മാരുമായി ചേര്‍ന്ന് ബോധവല്‍ക്കരണ കാമ്പയിനുകള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. മന്ത്രി ഇസാം ബിന്‍ അബ്ദുല്ല ഖലഫിെൻറ നിര്‍ദേശമനുസരിച്ചാണ് ജനങ്ങളില്‍ ഇത് സംബന്ധിച്ച് ശരിയായ അവബോധം നല്‍കുന്നതിന് തീരുമാനിച്ചിള്ളത്. പൊതു ശുചിത്വ പാലനവുമായി ബന്ധപ്പെട്ട് പുതിയ നിയമത്തോട് മുഴുവന്‍ സമൂഹവും സഹകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ജനങ്ങളുടെ ആരോഗ്യം, രാജ്യത്തിെൻറ പുരോഗമനം, സമൂഹത്തിെൻറ വളര്‍ച്ച, നാഗരികമായ ശീലങ്ങള്‍ എന്നിവയാണ് പുതിയ നിയമത്തില്‍ പരിഗണിച്ചിട്ടുള്ളത്. പാര്‍ലമെൻറ് ചർച്ച ചെയ്ത് പാസാക്കിയ നിയമത്തിന് ഹമദ് രാജാവ് അംഗീകാരം നല്‍കുകയായിരുന്നു.
നിയമം നടപ്പിലാക്കുന്നതിെൻറ വിവിധ രീതികള്‍ കൈക്കൊള്ളുന്നതിന് അണ്ടര്‍ സെക്രട്ടറിയുടെ കീഴില്‍ ടീമിന് രൂപം നല്‍കിയിട്ടുണ്ട്. പത്രങ്ങള്‍, ചാനലുകള്‍, സാമൂഹിക മാധ്യമങ്ങള്‍ എന്നിവയിലൂടെ ഇത് സംബന്ധിച്ച് േബാധവല്ക്കരണങ്ങള് നല്‍കുന്നതിനും ഷെഡ്യൂള്‍ തയാറാക്കിയിട്ടുണ്ടെന്ന് വാഇല്‍ മുബാറക് കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
