Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightക​ർ​ബാ​ബാ​ദ്​...

ക​ർ​ബാ​ബാ​ദ്​ ബീ​ച്ചി​ൽ ശു​ചീ​ക​ര​ണം ഉൗ​ർ​ജി​തം

text_fields
bookmark_border
ക​ർ​ബാ​ബാ​ദ്​ ബീ​ച്ചി​ൽ ശു​ചീ​ക​ര​ണം ഉൗ​ർ​ജി​തം
cancel
camera_alt

1. ക​ർ​ബാ​ബാ​ദ്​ ബീ​ച്ചി​ലെ ശു​ചീ​ക​ര​ണ പ്ര​വൃ​ത്തി അ​ധി​കൃ​ത​ർ വി​ല​യി​രു​ത്തു​ന്നു 2. ക​ർ​ബാ​ബാ​ദ്​ ബീ​ച്ചി​ൽ​നി​ന്ന്​ മാ​ലി​ന്യം നീ​ക്കു​ന്നു 

മ​നാ​മ: ക​ർ​ബാ​ബാ​ദ്​ ക​ട​ൽ​ത്തീ​രം ശു​ചീ​ക​രി​ക്കു​ന്ന​തി​ന്​ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉൗ​ർ​ജി​ത​മാ​ക്കി. ക​ട​ൽ​ത്തീ​ര​ത്ത്​ മാ​ലി​ന്യം അ​ടി​ഞ്ഞു​കൂ​ടു​ന്ന​തി​നെ​തി​രെ പ​രാ​തി ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ പൊ​തു​മ​രാ​മ​ത്ത്​ മ​ന്ത്രാ​ല​യ​ത്തി​​െൻറ നേ​തൃ​ത്വ​ത്തി​ൽ ശു​ചീ​ക​ര​ണ പ്ര​വൃ​ത്തി ആ​രം​ഭി​ച്ച​ത്.

മ​ന്ത്രാ​ല​യ​ത്തി​ലെ മു​നി​സി​പ്പാ​ലി​റ്റി കാ​ര്യ അ​ണ്ട​ർ സെ​ക്ര​ട്ട​റി ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ അ​ഹ്​​മ​ദ്​ ആ​ൽ ഖ​ലീ​ഫ​യും കാ​പി​റ്റ​ൽ മു​നി​സി​പ്പാ​ലി​റ്റി ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ മു​ഹ​മ്മ​ദ്​ സാ​ദ്​ അ​ൽ സ​ഹ്​​ലി​യും ബീ​ച്ച്​ സ​ന്ദ​ർ​ശി​ച്ച്​ പ്ര​വൃ​ത്തി​ക​ൾ വി​ല​യി​രു​ത്തി.

രാ​ജ്യ​ത്തെ ബീ​ച്ചു​ക​ൾ വൃ​ത്തി​യാ​യി സൂ​ക്ഷി​ക്കു​ന്ന​തി​ന്​ മ​ന്ത്രാ​ല​യം പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന്​ അ​ണ്ട​ർ​സെ​ക്ര​ട്ട​റി പ​റ​ഞ്ഞു. ക​ർ​ബാ​ബാ​ദ്​ ബീ​ച്ചി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന​മാ​യ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ അ​ദ്ദേ​ഹം ഉ​ദ്യോ​ഗ​സ്​​ഥ​ർ​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി.

ബീ​ച്ച്​ മ​ലി​ന​പ്പെ​ടു​ത്തു​ന്ന​ത്​ ത​ട​യാ​ൻ കാ​പി​റ്റ​ൽ മു​നി​സി​പ്പാ​ലി​റ്റി നി​രീ​ക്ഷ​ണം ശ​ക്​​ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്ന്​ മു​ഹ​മ്മ​ദ്​ സാ​ദ്​ അ​ൽ സ​ഹ്​​ലി പ​റ​ഞ്ഞു. ദി​വ​സ​വും ര​ണ്ടു​​നേ​രം ശു​ചീ​ക​ര​ണ പ്ര​വൃ​ത്തി ന​ട​ത്തു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Karbabad Beach
Next Story