ശുചീകരണത്തൊഴിലാളി മരിച്ചനിലയിൽ; ഒരാൾ പിടിയിൽ
text_fieldsമനാമ: ഹമദ് ടൗണിന് സമീപം ശൈഖ് ഖലീഫ ബിൻ സൽമാൻ ഹൈവേക്കരികിൽ മണൽ കൂട്ടിയിട്ടിരിക്കുന്ന സ്ഥലത്തുനിന്ന് ഏഷ്യക്കാരന്റെ മൃതശരീരം കണ്ടെത്തി. മെഡിക്കൽ പരിശോധനയിൽ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ പാടുകൾ കണ്ടെത്തിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ വാഹനമിടിച്ചാണ് ശുചീകരണത്തൊഴിലാളിയായ ഇദ്ദേഹം മരിച്ചതെന്ന നിഗമനത്തിലെത്തുകയായിരുന്നു. വാഹനമോടിച്ചിരുന്നയാൾ സംഭവസ്ഥലത്തുനിന്ന് കടന്നതായാണ് വ്യക്തമായത്. ഇതേതുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയെയും വാഹനവും കണ്ടെത്താൻ പൊലീസിന് സാധിച്ചു. പ്രതിയെ നിയമനടപടികൾക്കായി ഏഴുദിവസം റിമാൻഡ് ചെയ്തിരിക്കുകയാണ്.

