Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസി.ജെ.പി സമര...

സി.ജെ.പി സമര വിജയത്തിന് ബഹ്റൈൻ എൽ.ഡി.എഫിന്റെ അഭിവാദ്യം

text_fields
bookmark_border
സി.ജെ.പി സമര വിജയത്തിന് ബഹ്റൈൻ എൽ.ഡി.എഫിന്റെ അഭിവാദ്യം
cancel

മനാമ: ഡൽഹിയിൽ കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ വിദ്യാർത്ഥികളും യുവജനങ്ങളും എസ്.എഫ്.ഐ, എ.ഐ.എസ്.എഫ് തുടങ്ങി വിവിധ ജനാധിപത്യ-പുരോഗമന വിദ്യാർത്ഥി സംഘടനകളുടെയും പിന്തുണയില്‍ ഡല്‍ഹിയിലും, കേരളത്തിലും രാജ്യത്തുടനീളവും നടത്തിയ ശക്തമായ ജനാധിപത്യ പ്രക്ഷോഭങ്ങൾക്ക് ലഭിച്ച വിജയത്തിന് ബഹ്റൈൻ എൽ.ഡി.എഫ് അഭിനന്ദനങ്ങൾ രേഖപ്പെടുത്തി.

വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട ഗുരുതരമായ വിഷയങ്ങളിൽ കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ രാജ്യത്തുടനീളം വിദ്യാർത്ഥികളും യുവജനങ്ങളും ഉയർത്തിയ പ്രതിഷേധം ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായുള്ള ശക്തമായ പോരാട്ടമായിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരക്കണക്കിന് വിദ്യാർത്ഥികളും യുവജനങ്ങളും ഒന്നിച്ചുചേർന്ന് നടത്തിയ ഈ പ്രക്ഷോഭം ജനാധിപത്യത്തിന്റെയും മതേതരത്തത്തിന്‍റേയും ശക്തി ഒരിക്കൽ കൂടി തെളിയിച്ചു.

ഈ ജനകീയ പോരാട്ടത്തിന്റെ ഫലമായാണ് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവെക്കേണ്ട സാഹചര്യം ഉണ്ടായത്. ഇത് ജനാധിപത്യ സമരങ്ങളുടെ വിജയമായാണ് ബഹ്റൈൻ എൽ.ഡി.എഫ് വിലയിരുത്തുന്നത്. ജനാധിപത്യത്തിനും വിദ്യാഭ്യാസ അവകാശങ്ങൾക്കും സാമൂഹ്യനീതിക്കുമായി നടത്തുന്ന എല്ലാ പോരാട്ടങ്ങൾക്കും ബഹ്റൈൻ എൽ.ഡി.എഫ് എന്നും ഐക്യദാർഢ്യത്തോടെ ഒപ്പമുണ്ടാകുമെന്ന് ഈ അവസരത്തിൽ ആവർത്തിച്ചുപറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BahrainBahrain NewsLDFCockroach Janata Party
News Summary - CJP strike, Bahrain LDF's greetings
Next Story