ജി.സി.സിയിൽ സിവിൽ സർവിസ് പരിശീലനം
text_fieldsറയാൻ സ്റ്റാറും സ്റ്റെപ് അക്കാദമിയും തമ്മിൽ ധാരണപത്രം കൈമാറുന്ന ചടങ്ങിൽനിന്ന്
മനാമ: പ്രശസ്ത സിവിൽ സർവിസ് അക്കാദമിയായ തിരുവനന്തപുരത്തെ സ്റ്റെപ് ഐ.എ.എസുമായി സഹകരിച്ച് റയാൻ സ്റ്റാർ ഇന്ത്യൻ സിവിൽ സർവിസസ് പരിശീലനത്തിനായി ഉന്നതതല ഓപൺ ഓറിയന്റേഷൻ സെഷൻ കെ.സി.എ ഹാളിൽ സംഘടിപ്പിച്ചു.
ബഹ്റൈനിൽ താമസിക്കുന്ന ഉദ്യോഗാർഥകൾക്ക് ഇന്ത്യയിലെ മത്സരപരീക്ഷാ തയാറെടുപ്പുമായി ബന്ധപ്പെടുത്തി അവസരം നൽകാനാണ് ഓപൺ ഓറിയന്റേഷൻ സെഷൻ സംഘടിപ്പിച്ചത്. സിവിൽ സർവിസുകളിലെ കരിയർ സാധ്യതകൾ അറിയാൻ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ശ്രദ്ധേയമായ പങ്കാളിത്തം ഉണ്ടായിരുന്നു. പ്രമുഖ ഫാക്കൽറ്റി അംഗമായ അഖിൽ സിവിൽ സർവിസ് സിലബസിലെ സങ്കീർണതകൾ ലളിതമായി വിശദീകരിക്കുകയും തന്ത്രപരമായ തയാറെടുപ്പ് വിദ്യകൾ പങ്കുവെക്കുകയും ചെയ്തു.
ജി.സി.സിയിലുടനീളം ആരംഭിക്കുന്ന സിവിൽ സർവിസസ് ഫൗണ്ടേഷൻ കോച്ചിങ് പ്രോഗ്രാമിന്റെ ഭാഗമായി റയാൻ സ്റ്റാറും, സ്റ്റെപ് അക്കാദമിയും തമ്മിൽ ധാരണപത്രം ചടങ്ങിൽ ഒപ്പുവെച്ചു.
തിരുവനന്തപുരത്തെ പ്രമുഖ കോച്ചിങ് കേന്ദ്രങ്ങളിൽ ലഭിക്കുന്ന അതേ നിലവാരത്തിലുള്ള പരിശീലനം ബഹ്റൈനിൽതന്നെ ഉദ്യോഗാർഥകൾക്ക് ഈ സഹകരണം വഴി ലഭ്യമാകുമെന്ന് അവർ ചൂണ്ടിക്കാട്ടി.
ഡോ. ബാബു രാമചന്ദ്രൻ, സുധീർ തിരുനിലത്ത്, ഇ.വി. രാജീവൻ, ബഷീർ സ്റ്റെപ് അക്കാദമി തുടങ്ങിയവർ സംബന്ധിച്ചു. വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികളും രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

