വാഹന സുരക്ഷ കാമ്പയിനുമായി സിവിൽ ഡിഫൻസ് വിഭാഗം
text_fieldsസിവിൽ ഡിഫൻസ് നടത്തുന്ന വാഹന സുരക്ഷ കാമ്പയിൻ
മനാമ: ചൂട് വർധിച്ചുവരുന്ന സാഹചര്യത്തിൽ അനുബന്ധ അപകടങ്ങളും ദുരന്തങ്ങളും ഒഴിവാക്കുന്നതിന് പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഡ്രൈവർമാരെ ബോധവത്കരിക്കുന്നതിനായി സിവിൽ ഡിഫൻസ് വിഭാഗം സുരക്ഷ കാമ്പയിൻ സംഘടിപ്പിക്കുന്നു. 'വാഹനങ്ങളിലെ സുരക്ഷ' എന്ന പേരിലാണ് വിവിധ ഗവർണറേറ്റുകളിൽ കാമ്പയിൻ നടത്തുന്നത്.
വാഹനങ്ങളുടെ ക്ഷമത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ടയറുകൾ പരിശോധിച്ച് കാലപ്പഴക്കം ചെന്നവ ഒഴിവാക്കാൻ നിർദേശിച്ചു.
വാഹനം ഓടിക്കൊണ്ടിരിക്കുന്നതിനിടെ തീപിടിക്കുന്ന പ്രവണത ഒഴിവാക്കാൻ എൻജിൻ താപനില പരിശോധിക്കുകയും റേഡിയേറ്ററിൽ ആവശ്യാനുസരണം വെള്ളം ഒഴിക്കുകയും എൻജിൻ കൂളന്റുകൾ ഉപയോഗിക്കുകയും ചെയ്യണമെന്ന് നിർദേശിച്ചു. അപകടങ്ങൾ സംഭവിക്കുകയോ എൻജിന് തകരാറുണ്ടെന്ന് സംശയമുയരുകയോ ചെയ്താൽ ഉടൻ വാഹനം ഒതുക്കി എൻജിൻ ഓഫ് ചെയ്യാൻ ശ്രദ്ധിക്കണം.
വാഹനത്തിന് തീപിടിക്കുന്ന സാഹചര്യമുണ്ടായാൽ പ്രതിരോധ സാമഗ്രിയുപയോഗിച്ച് നിയന്ത്രണ വിധേയമാക്കുകയും എത്രയുംപെട്ടെന്ന് വാഹനത്തിൽനിന്ന് ഇറങ്ങി സുരക്ഷിത അകലം പാലിച്ച് നിൽക്കുകയും സിവിൽ ഡിഫൻസിനെ വിവരം അറിയിക്കുകയും ചെയ്യണം. കാമ്പയിനുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ ലഘുലേഖകൾ വാഹനമോടിക്കുന്നവർക്ക് വിതരണം നടത്തുകയുംചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

