ബി.കെ.എസ് ഓണാഘോഷങ്ങൾക്ക് ചാരുത പകർന്ന് സിനിമാറ്റിക് ഡാൻസ് മത്സരം
text_fieldsസിനിമാറ്റിക് ഡാൻസ് മത്സരത്തിൽ പങ്കെടുത്തവർ
മനാമ: ബഹ്റൈൻ കേരളീയ സമാജം ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സിനിമാറ്റിക് ഡാൻസ് മത്സരം ഓണത്തിന്റെ ആവേശം വാരിവിതറിയ നിറക്കാഴ്ചയായി. ബി.കെ.എസ് ഡിജെ ഹാളിൽ നടന്ന മത്സരത്തിൽ ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി നിരവധി ടീമുകൾ പങ്കെടുത്തു. മികച്ച ആവിഷ്കാരവും തിളക്കമുള്ള വേഷവിധാനങ്ങളും കലാപാരമ്പര്യവും നിറഞ്ഞ അവതരണങ്ങൾ പ്രേക്ഷകഹൃദയം കീഴടക്കി. കൺവീനർ സിജി കോശി, ജോയന്റ് കൺവീനർമാരായ ഗീതു വിപിൻ, ശാരി അഭിലാഷ് എന്നിവർ മത്സരം ഏകോപിപ്പിച്ചു.
വിജയികൾക്കുള്ള സമ്മാനദാനം സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള നിർവഹിച്ചു. ജനറൽ സെക്രട്ടറി വർഗീസ് കരക്കൽ, ശ്രാവണം 2025 കൺവീനർ വർഗീസ് ജോർജ്, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
സീനിയർ വിഭാഗത്തിൽ ടീം താണ്ഡവ് ഒന്നാം സ്ഥാനവും ടീം ബാൻസുരി രണ്ടാം സ്ഥാനവും ടീം ഫീനിക്സ് അലിയൻസ് മൂന്നാം സ്ഥാനവും നേടി. ടീം ജയ് അംബെയ്ക്ക് പ്രത്യേക സമ്മാനം ലഭിച്ചപ്പോൾ ജൂനിയർ വിഭാഗത്തിൽ ടീം ഫീനിക്സ് അവഞ്ചേഴ്സ് ഒന്നാം സ്ഥാനവും ഐമാക് ബാറ്റിൽ ഗേൾസ് രണ്ടാം സ്ഥാനവും ഐമാക് യൂനിറ്റി ക്രൂ മൂന്നാം സ്ഥാനവും റെഡ് ചില്ലീസും ഐമാക് സിസ്ലേഴ്സും പ്രത്യേകസമ്മാനവും നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

