സിനിമാശാലകൾ 30 ശതമാനം ശേഷിയിൽ പ്രവർത്തിക്കാം
text_fieldsമനാമ: സിനിമാശാലകൾക്ക് 30 ശതമാനം ശേഷിയിൽ പ്രവർത്തിക്കാമെന്ന് കോവിഡ് പ്രതിരോധത്തിനുള്ള നാഷനൽ മെഡിക്കൽ ടാസ്ക്ഫോഴ്സ് അറിയിച്ചു. തീരുമാനം വ്യാഴാഴ്ച പ്രാബല്യത്തിൽ വന്നു. 50 ശതമാനം ശേഷിയിൽ പ്രവർത്തിക്കാമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.
ഏറ്റവും പുതിയ കോവിഡ് കണക്കുകളുടെ അടിസ്ഥാനത്തിൽ സർക്കാർ എക്സിക്യൂട്ടിവ് കമ്മിറ്റിയുടെ അംഗീകാരത്തോടെയാണ് ഈ തീരുമാനം എടുത്തത്. പുതിയ കണക്കുകൾക്കനുസരിച്ച് ഒാരോ ജാഗ്രതാ ലെവലിലെയും നിബന്ധനകളിൽ മാറ്റം വന്നേക്കാമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. പൊതുജനാരോഗ്യം സംരക്ഷിക്കുന്ന മുൻകരുതലുകൾ പാലിക്കേണ്ടതിെൻറ പ്രാധാന്യവും ടാസ്ക്ഫോഴ്സ് ആവർത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

