കേരള ക്രിസ്ത്യൻ എക്യൂമിനിക്കൽ കൗൺസിൽ ക്രിസ്മസ്-പുതുവത്സര ആഘോഷം
text_fieldsകേരള ക്രിസ്ത്യൻ എക്യൂമിനിക്കൽ കൗൺസിലിന്റെ
നേതൃത്വത്തിൽ നടത്തിയ ക്രിസ്മസ്-പുതുവത്സര ആഘോഷം
മനാമ: ബഹ്റൈനിലെ ക്രിസ്ത്യൻ എപ്പിസ്കോപ്പൽ സഭകളുടെ കൂട്ടായ്മയായ കേരള ക്രിസ്ത്യൻ എക്യൂമിനിക്കൽ കൗൺസിലിന്റെ നേതൃത്വത്തിൽ നടത്തിയ ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾ ശ്രദ്ധേയമായി. കേരള കാത്തലിക് അസോസിയേഷൻ ഹാളിൽ നടന്ന പൊതുസമ്മേളനത്തിൽ പ്രസിഡന്റ് ഫാ. ജോർജ് സണ്ണി അധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി ജെയിംസ് ബേബി സ്വാഗതം പറഞ്ഞു.
മലങ്കര ഓർത്തഡോക്സ് സഭയുടെ മലബാർ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ പക്കോമിയോസ് മെത്രാപ്പൊലീത്ത മുഖ്യാതിഥിയായി ക്രിസ്മസ്- പുതുവത്സര സന്ദേശം നൽകി.
മലങ്കര യാക്കോബായ സഭ മുംബൈ ഭദ്രാസനാധിപൻ തോമസ് മാർ അലക്സാന്ത്രിയോസ് മെത്രാപ്പൊലീത്ത അനുഗ്രഹ പ്രഭാഷണവും റവ. ദിലീപ് ഡേവിസൺ മാർക്ക് ആശംസയും അർപ്പിച്ചു.
ഇന്ത്യൻ സ്കൂൾ ചെയർമാനായി സ്ഥാനമേറ്റ ബിനു മണ്ണിലിനെ കെ.സി.ഇ.സി ആദരിച്ചു. മെത്രാപ്പൊലീത്തക്ക് ഉപഹാരം സമർപ്പിച്ചു. ദേവാലയങ്ങളിലെ ഗായകസംഘങ്ങൾ അവതരിപ്പിച്ച ക്രിസ്മസ് കരോൾ ഗാനങ്ങൾ ശ്രദ്ധേയമായിരുന്നു. പ്രോഗ്രാം കൺവീനർ എബി വർഗീസ് നന്ദി പറഞ്ഞു.

