ക്രിസ്മസ് സംഗീത ആൽബം പുറത്തിറക്കി
text_fieldsക്രിസ്മസ് സംഗീത ആൽബം പ്രകാശനത്തിൽ നിന്ന്
മനാമ: ബഹ്റൈൻ ഇന്ത്യൻ സ്കൂൾ ഒന്നാംതരം വിദ്യാർഥിനി ലിയാൻ മറിയം ബിനു ആലപിച്ച 'ഉണ്ണിക്കൊരു കിന്നാരം' എന്ന ക്രിസ്മസ് സംഗീത ആൽബം ബഹ്റൈൻ ഇന്ത്യൻ ക്ലബിൽ സിങ്ങർ മാസ്റ്റർ ആവിർഭവ് പ്രകാശനം ചെയ്തു.
ചടങ്ങിൽ ഗായകനും സീ കേരളം സ്റ്റാർ സിങ്ങർ വിജയിയുമായ ലിബിൻ സ്കറിയ, ഇന്ത്യൻ ക്ലബ് പ്രസിഡന്റ് ജോസഫ് ജോയ്, ആക്ടിങ് സെക്രട്ടറി മനോജ് നായർ, ബഹ്റൈൻ ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ വികാരി ജേക്കബ് തോമസ്, ഇന്ത്യൻ ക്ലബ് ക്രിസ്മസ് നാഷനൽ ഡേ പ്രോഗ്രാം കൺവീനർ ബിനോജ് മാത്യു എന്നിവർ സന്നിഹിതരായിരുന്നു.
ഗാനരചയിതാവ് ജെയ്സൺ ആറ്റുവ ആണ് ഈ സംഗീത ആൽബത്തിന് വരികളും സംഗീതവും നൽകിയത്. ബഹ്റൈനിൽ ബിസിനസ് ചെയ്യുന്ന ബിനു പാപ്പച്ചന്റെയും ആരോഗ്യ മന്ത്രാലയത്തിൽ ജോലി ചെയ്യുന്ന ഷീബ ബിനുവിന്റെയും നാലുമക്കളിൽ ഇളയ മകളാണ് ലിയാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

