സെൻറ് മേരീസ് കത്തീഡ്രലില്‍ ക്രിസ്മസ് ആഘോഷിച്ചു
text_fieldsബഹ്റൈന്‍ സെൻറ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിൽ നടന്ന ജനന പെരുന്നാള്‍ ശുശ്രൂഷയിൽനിന്ന്
മനാമ: ബഹ്റൈന്‍ സെൻറ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിൽ ജനന പെരുന്നാള്‍ ശുശ്രൂഷകള്‍ നടന്നു. ഇടവക വികാരി ഫാ. ബിജു ഫീലിപ്പോസ് കാട്ടുമറ്റത്തില്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്കി. ഡിസംബര്‍ 24ന് വൈകീട്ട് സന്ധ്യ നമസ്ക്കാരം, തീജ്വാല ശുശ്രൂഷ, വിശുദ്ധ കുർബാന എന്നിവയോടുകൂടിയാണ് ആരാധനകള്‍ നടന്നത്. പൂര്‍ണമായും കോവിഡ് നിബന്ധനകള്‍ പാലിച്ചുകൊണ്ട് നടന്ന ശുശ്രൂഷകളിൽ കത്തീഡ്രല്‍ ഫേസ്ബുക്ക് പേജിലൂടെ വിശ്വാസികള്‍ക്ക് പങ്കെടുക്കാൻ സൗകര്യം ഒരുക്കിയിരുന്നുവെന്ന് ഇടവക ട്രസ്റ്റി സി.കെ. തോമസ്, സെക്രട്ടറി ജോർജ് വര്‍ഗീസ് എന്നിവര്‍ പറഞ്ഞു.

