ഓർമയിലെ ക്രിസ്മസും ക്രിക്കറ്റ് ബാറ്റും
text_fieldsക്രിസ്മസ് കാലത്തെ ഓർമകളിൽ ഒരിക്കലും മറക്കാനാകാത്തത് കുട്ടിക്കാലത്തുള്ള ഞങ്ങളുടെ ക്രിക്കറ്റ് കളിയായിരുന്നു. അന്ന് സാധാരണ തെങ്ങിന്റെ മടൽ വെച്ചുള്ള ബാറ്റ് കൊണ്ടാണ് ഞങ്ങൾ കളിച്ചത്.നല്ലൊരു ബാറ്റ് വാങ്ങാൻ കൈയിൽ പൈസ ഇല്ല.
കൂടെകളിക്കുന്നവർക്കും നല്ലൊരു ബാറ്റ് വാങ്ങണം എന്ന് വലിയ ആഗ്രഹമായിരുന്നു. അങ്ങനെ ഞങ്ങൾ കളിക്കുന്നവർ എല്ലാവരും ചേർന്ന് ഒരു വഴി കണ്ടുപിടിച്ചു. ക്രിസ്മസ് കാരോളിന് ഇറങ്ങാം. ആദ്യ ദിവസം എല്ലാവരും വെറുതെ വീടുകളിൽ പോയി പാട്ട് പാടി കുറച്ചു പൈസ കിട്ടി. അതുകൊണ്ട് ക്രിസ്മസ് ഫാദർ ഡ്രസ്സ് ചെറിയ ഡ്രം ഒക്കെ വാങ്ങി പിന്നെ രണ്ട് ദിവസം കൂടെ ഇറങ്ങി. ഒരുമിച്ച് വീടുവീടാന്തരം പാടി, സ്നേഹത്തോടെ കുറച്ച് രൂപകൾ ശേഖരിച്ചു. അങ്ങനെ കിട്ടിയ പണത്തിൽ ഒരു സൂപ്പർ ക്രിക്കറ്റ് ബാറ്റ് വാങ്ങി. ശേഷിച്ച പണം കൊണ്ട് ഒരു കേക്കും വാങ്ങി അത് മുറിച്ച്, കരോൾ പാടിയ എല്ലാ വീടുകളിലേക്കും സ്നേഹത്തോടെ പങ്കുവെച്ചു. ആ ബാറ്റ് കൊണ്ട് ഞങ്ങൾ പിന്നീട് അനവധി മത്സരങ്ങൾ കളിച്ചു.
ഒട്ടേറെ ടൂർണമെന്റുകൾ ജയിച്ചു. ഇന്ന് ഓർക്കുമ്പോൾ മനസ്സിലാകുന്നു ക്രിസ്മസ് ഞങ്ങൾക്ക് സമ്മാനിച്ചതെന്തെന്നാൽ വസ്തുക്കളല്ല. ഒരുമ, പങ്കിടൽ, സ്നേഹം എന്നിവയുടെ മനോഹരമായ പാഠങ്ങളാണ്. എല്ലാവർക്കും ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

