ജിംഗിൾ ബെൽസ്-ക്രിസ്മസ് ഓർമകൾ
text_fieldsഷാരോണിലെ റോസപ്പൂക്കൾ സുഷുപ്തിയിൽ മയങ്ങുമ്പോൾ, താഴ്‌വരയിലെ ലില്ലികൾ കൺചിമ്മിയപ്പോൾ, ആ രാത്രിയിൽ നീതിസൂര്യൻ ബേതേൽഹെമിലെ കാലിതൊഴുത്തിൽ പിറന്നു. ആ തിരുപിറവിയുടെ ഓർമകളിൽ ലോകം മുഴുവൻ ആഘോഷങ്ങളിൽ മുഴുകുന്നു. 'അത്യന്നതങ്ങളിൽ ദൈവത്തിന് മഹത്വം സന്മനസ്സുള്ളവർക് ഭൂമിയിൽ സമാധാനം' എന്ന് മാലാഖമാർ പാടിയ ആ ഗ്ലോറിയ ഇന്നും ലോകം മുഴുവൻ ഏറ്റുപാടുന്നു. ലോകം മുഴവൻ അടിച്ചമർത്തെപ്പെടുന്ന, ആഹാരത്തിനുവണ്ടി കഷ്ടപ്പെടുന്ന, പാർശ്വവത്കരിക്കപ്പെടുന്ന കുഞ്ഞുങ്ങളെ, മനുഷ്യരെ ഈ വർഷത്തെ ക്രിസ്മസ് വേളയിൽ നമുക്ക് ഓർക്കാം. പ്രാർത്ഥിക്കാം. അവർക്കായി ആവുന്ന കാര്യങ്ങൾ ചെയ്യാം.
ചെറുപ്പത്തിലെ ക്രിസ്മസ് ഓർമകൾ പോലെ തന്നെ, മിലിറ്ററി ജോലിയുടെ ഭാഗമായി 15 വർഷം, ഉത്തരേന്ത്യയിൽ ചിലവാക്കിയ വർഷങ്ങളിലെ ക്രിസ്മസ് രാവുകൾ ജീവിതത്തിൽ മറക്കാനാവാത്ത ഒന്നാണ്. ക്രിസ്ത്യൻ, ഹിന്ദു, മുസ്ലിം ജാതി മത ഭേദമില്ലാതെ എത്രയോ രാത്രികൾ കരോൾ പാടി ഞങ്ങൾ നടന്നിരിക്കുന്നു. ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകളിൽ silent nightum, come all ye faithfullum, ശാന്തമീ രാത്രിയും, Airfoce music ടീമിന്റെ അകമ്പടിയോടെ ഡൽഹിയിലും ചണ്ഡിഗറിലും, മഞ്ഞിൽ പുതഞ്ഞ ക്രിസ്മസ് രാവരാത്രിയും, Airfoce music ടീമിന്റെ അകമ്പടിയോടെ ഡൽഹിയിലും ചണ്ഡിഗറിലും, മഞ്ഞിൽ പുതഞ്ഞ ക്രിസ്മസ് രാവുകളിൽ, അന്ന് പാടി നടന്ന ഓർമ്മകൾ മനസ്സിൽ ഇന്നും ആയിരം പൂത്തിരികൾ കൈകളുമായി, കത്തിക്കുന്നു. തുറന്ന സമ്മാനങ്ങളുമായി ചുണ്ടിൽ നിറഞ്ഞ പുഞ്ചിരിയുമായി ഞങ്ങളെ സ്വീകരിക്കുന്ന വീട്ടുകാരുടെ മുഖങ്ങൾ ഇന്നും മനസിലുണ്ട്. പാലക്കാടുകാരൻ ദത്തനും തൃശൂർകാരൻ സകിറും ഒക്കെയായിരുന്നു ക്രിസ്മസ് പപ്പകളായി വേഷം ഇടുന്നത് എന്ന് പറഞ്ഞാൽ എത്ര മഹത്തരമായ, ജാതി മത ചിന്തകൾക്ക് അധീതമായ, സാഹോദര്യം നിറഞ്ഞ ഉത്സവങ്ങളായിരിന്നു ക്രിസ്‌മസും മറ്റും അന്ന് എന്ന് ഓർത്തുപോകുന്നു!
ഭാഗ്യം എന്ന് പറയട്ടെ, ഇവിടെ ഈ പവിഴ ദ്വീപിലും, ആ ക്രിസ്‌മസ് രാവുകൾ ഒട്ടും ഭംഗി ചോരാതെ ആഘോഷിക്കാൻ കഴിയുന്നു എന്നുള്ളത് വളരെ സന്തോഷം നൽകുന്നു. ഞങ്ങൾ തന്നെ പണ്ട് എഴുതി ഈണം നൽകി ചിട്ടപ്പെടുത്തിയ പാട്ടുകൾ ഇവിടെയും hit കരോൾ പാട്ടുകളായി പാടാൻ കഴിയുന്നു എന്നുള്ളത് ഒത്തിരി സന്തോഷം നൽകുന്നു. ഇവിടെയും ഉറങ്ങാത്ത രാവുകൾ ഞങ്ങൾക്ക് നൽകി, മുതിർന്നവരും കുഞ്ഞുങ്ങളും അടങ്ങുന്ന ടീമുകൾ എല്ലാ സന്തോഷത്തോടെയും ഉത്സാഹത്തോടെയും വൈകുന്നേരങ്ങളിൽ കൊട്ടും പാട്ടുകളുമായി ഇറങ്ങുന്നു. ശാന്തിയുടെയും സമാധാനത്തിന്റെയും നക്ഷത്രങ്ങൾ മാനത്തു വിരിയുന്ന ഈ വേളയിൽ, എല്ലാവർക്കും ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

