ക്രൈസ്തവർ ദുഃഖവെള്ളി ആചരിച്ചു
text_fieldsബഹ്റൈൻ സെൻറ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ ദുഃഖവെള്ളി ശുശ്രൂഷയിൽനിന്ന്
മനാമ: ബഹ്റൈനിൽ ക്രൈസ്തവസമൂഹം ദുഃഖവെള്ളി ആചരിച്ചു. വിവിധ ദേവാലയങ്ങളിൽ ദുഃഖവെള്ളിയോടനുബന്ധിച്ച ചടങ്ങുകൾ സംഘടിപ്പിച്ചു. കോവിഡ് നിയന്ത്രണങ്ങൾ കാരണം ചടങ്ങുകൾ ഒാൺലൈനിൽ സംപ്രേഷണംചെയ്തു. സെൻറ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ ദുഃഖവെള്ളിയാഴ്ച ശുശ്രൂഷകള്‍ വികാരി ഫാ. ബിജു ഫീലിപ്പോസ് കാട്ടുമറ്റത്തിലിെൻറ കാര്‍മികത്വത്തില്‍ നടന്നു.
യാമ പ്രാർഥനകള്‍, പ്രദക്ഷിണം, സ്ലീബാ വന്ദനം, ഖബറടക്കം തുടങ്ങി ദുഃഖവെള്ളിയാഴ്ചയുടെ പ്രത്യേക ശുശ്രൂഷകള്‍ നടത്തി. ഉയിര്‍പ്പ് പെരുന്നാളിെൻറ ശുശ്രൂഷ ശനിയാഴ്ച വൈകീട്ട് 6.30 മുതല്‍ സന്ധ്യനമസ്കാരം, ഉയിര്‍പ്പിെൻറ പ്രഖ്യാപനം, വിശുദ്ധ കുർബാന എന്നിവയോടു കൂടി നടക്കുമെന്നും കത്തീഡ്രല്‍ ട്രസ്റ്റി സി.കെ. തോമസ്, സെക്രട്ടറി ജോർജ് വർഗീസ് എന്നിവര്‍ അറിയിച്ചു.

