അൽ ജസ്ര ഹാൻഡി ക്രാഫ്റ്റ്സ് സെന്ററിൽ ചോക്ലറ്റ് നിർമാണ ശിൽപശാല
text_fieldsമനാമ: ചോക്ലറ്റ് നിർമാണ ശിൽപശാല സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 25, 26, 27 തീയതികളിൽ വൈകീട്ട് നാലുമുതൽ ഏഴ് മണി വരെയാണ് പരിപാടി.
ചോക്ലറ്റ് നിർമാണ ഉപകരണങ്ങൾ, വ്യത്യസ്തതരം ചോക്ലറ്റുകൾ, അവയുടെ സമസ്കരണ രീതികൾ, ചോക്ലറ്റ് നിർമാണം തുടങ്ങിയ വിഷയങ്ങൾ ശിൽപശാലയിൽ ചർച്ച ചെയ്യും.കൂടാതെ ലോട്ടസ്, കുങ്കുമപ്പൂവ്, ഫ്യൂയിലറ്റിൻ, കിൻഡർ ബ്യൂണോ എന്നിവ നിറച്ച വൈറ്റ്, ഡാർക്ക് ചോക്ലറ്റുകൾ തയാറാക്കാനുള്ള പ്രായോഗിക പരിശീലനവും നൽകും. 16 വയസ്സിനുമുകളിൽ പ്രായമുള്ളവർക്ക് ശിൽപശാലയിൽ പങ്കെടുക്കാം. 30 ദീനാറാണ് ഫീസ്. കൂടുതൽ വിവരങ്ങൾക്ക് workshops@culture.gov.bh.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

