സിത്ര മാൾ കോവിഡ് വാക്സിനേഷൻ സെൻററായി
text_fieldsസിത്ര കോവിഡ് വാക്സിനേഷൻ സെൻറർ െലഫ്. ജനറൽ ഡോ. ശൈഖ് മുഹമ്മദ് ബിൻ
അബ്ദുല്ല ആൽ ഖലീഫ ഉദ്ഘാടനം ചെയ്തപ്പോൾ
മനാമ: രാജ്യത്തെ കോവിഡ് പ്രതിരോധ നടപടികൾ ഉൗർജിതമാക്കുന്നതിെൻറ ഭാഗമായി സിത്ര മാൾ കോവിഡ് വാക്സിനേഷൻ സെൻററാക്കി മാറ്റി. ആരോഗ്യകാര്യ സുപ്രീം കൗൺസിൽ ചെയർമാൻ െലഫ്. ജനറൽ ഡോ. ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ആൽ ഖലീഫ സെൻററിെൻറ പ്രവർത്തനം ഉദ്ഘാടനം ചെയ്തു. തുടർന്ന് സെൻററിലെ സൗകര്യങ്ങൾ അദ്ദേഹം വിലയിരുത്തി.
രാജാവ് ഹമദ് ബിൻ ഇൗസ ആൽ ഖലീഫയുടെ ഉത്തരവനുസരിച്ച് രാജ്യത്തെ വാക്സിനേഷൻ പരിപാടി വിജയകരമായി പുരോഗമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് വാക്സിന് രജിസ്റ്റർ ചെയ്യുന്നവർക്ക് എസ്.എം.എസ് സന്ദേശം വഴി ലഭിക്കുന്ന സമയക്രമമനുസരിച്ച് സിത്ര സെൻററിൽ എത്തി വാക്സിൻ സ്വീകരിക്കാം.
കോവിഡ്: ബഹ്റൈനിൽ മരണസംഖ്യ 500 ആയി
മനാമ: ബഹ്റൈനിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 500 ആയി. ചികിത്സയിലായിരുന്ന രണ്ടു പേർകൂടി ഞായറാഴ്ച മരിച്ചതോടെയാണ് മരണസംഖ്യ 500ൽ എത്തിയത്. 92 വയസ്സുള്ള സ്വദേശി പുരുഷനും 40 വയസ്സുള്ള സ്വദേശി വനിതയുമാണ് ഞായറാഴ്ച മരിച്ചത്. ശനിയാഴ്ച 14,059 പേരിൽ നടത്തിയ പരിശോധനയിൽ 816 പേർക്ക് രോഗം സ്ഥിരീകരിച്ചു. 5.80 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 7022 പേരാണ് നിലവിൽ രോഗബാധിതർ. ഇവരിൽ 127 പേർക്കാണ് ചികിത്സ ആവശ്യമായിട്ടുള്ളത്. പുതുതായി 477 പേർ സുഖംപ്രാപിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ, രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 1,27,806 ആയി ഉയർന്നു. 2,32,782 പേരാണ് ഇതുവരെ രണ്ടു ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ചത്. 4,07,322 പേർ ആദ്യ ഡോസും സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

