Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅനശ്വര ഗാനങ്ങൾ പാടി...

അനശ്വര ഗാനങ്ങൾ പാടി ചിത്ര

text_fields
bookmark_border
അനശ്വര ഗാനങ്ങൾ പാടി ചിത്ര
cancel
camera_alt?????? ????????? ????^????????? ???????????? ??????? ????? ????????? ??.????.????? ????????. ????? ??? ?????

മനാമ: കേരളീയ സമാജത്തിൽ ഒാണം-പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി നടന്ന കെ.എസ്. ചിത്രയുടെ ഗാനമേളയിൽ മലയാളത്തിലെ മികച്ച ഗാനങ്ങൾ അവതരിപ്പിച്ചു. ‘കേശാദിപാദം തൊഴുന്നേൻ’ എന്ന ഗാനത്തോടെയാണ്​ ചിത്ര പാടി തുടങ്ങിയത്​. ‘പൂവിളി പൂവിളി പൊന്നോണമായി’, ‘ആ നിമിഷത്തി​​െൻറ’, ‘സുഖമോ ദേവി’, ‘മഞ്ഞൾ പ്രസാദവും നെറ്റിയിൽ ചാർത്തി’, ‘പുലർകാല സുന്ദര സ്വപ്​നത്തിൽ’ തുടങ്ങിയ പാട്ടുകൾ സമാജത്തിലെ നിറഞ്ഞുകവിഞ്ഞ ഹാളിൽ ആസ്വാദകർ കയ്യടിയോടെ ഏറ്റുവാങ്ങി. രൂപ രേവതി, നിഷാദ്​ തുടങ്ങിയവരും  ചിത്രക്കൊപ്പം പാടി. ഒാർകസ്​ട്രേഷനും മികവുപുലർത്തി. 

കഴിഞ്ഞ ദിവസം നടന്ന പൂക്കള മത്സരത്തിൽ മൊത്തം ഏഴുടീമുകൾ പ​െങ്കടുത്തു. ഇതിൽ ‘അമ്മാസ്​ ബഹ്​റൈൻ’ ഒന്നാം സ്​ഥാനവും സമാജം വനിത വിഭാഗം രണ്ടാം സ്​ഥാനവും നേടി. ‘മന്ദാരം ടീം’ ആണ്​ മൂന്നാമത്​. തിരുവാതിരക്കളി മത്സരത്തിൽ സമാജം വനിത വേദി, കണ്ണൂർ അസോസിയേഷൻ, ഒൗവർ ക്ലിക്​സ്​ എന്നിവർ യഥാക്രമം ഒന്ന്​, രണ്ട്​, മൂന്ന്​ സ്​ഥാനങ്ങൾ നേടി. 

വടം വലി (സ്​ത്രീകളും പുരുഷൻമാരും) മത്സരത്തിൽ സമാജമാണ്​ ഒന്നാമത്​.  പുരുഷൻമാരുടെ വിഭാഗത്തിൽ ‘ഫുഡ്​ സിറ്റി’ ടീമും സ്​ത്രീകളുടെ വിഭാഗത്തിൽ കണ്ണൂർ അസോസിയേഷൻ ടീമും രണ്ടാമതെത്തി. പായസ മത്സരത്തിൽ സ്​മിത ജിജോ, ഷൈനി വിജീഷ്​, സുനിൽ എന്നിവർ യഥാക്രമം ഒന്ന്​, രണ്ട്​, മൂന്ന്​ സ്​ഥാനങ്ങൾ നേടി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newschithramalayalam news
News Summary - chithra-bahrain-gulf news
Next Story