കെ.എം. തോമസിന് ചിരിയോഗ മാസ്റ്റർ ട്രെയ്നർ അംഗീകാരം
text_fieldsചിരിയോഗ പ്രസ്ഥാനത്തിന്റെ സ്ഥാപകൻ ഡോ. മദൻ കട്ടാരിയയിൽനിന്ന് കെ.എം. തോമസ് സർട്ടിഫിക്കറ്റ് സ്വീകരിക്കുന്നു
മനാമ: ചിരിയോഗയിലൂടെ ആളുകൾക്ക് നവോന്മേഷം പകരുന്ന കെ.എം. തോമസിന് സർട്ടിഫൈഡ് മാസ്റ്റർ ട്രെയ്നർ അംഗീകാരം. ചിരിയോഗ പ്രസ്ഥാനത്തിന്റെ സ്ഥാപകൻ ഡോ. മദൻ കട്ടാരിയയിൽനിന്ന് സർട്ടിഫിക്കറ്റ് സ്വീകരിച്ചു.
ഇടുക്കി അടിമാലി സ്വദേശിയായ കെ.എം. തോമസ് വർഷങ്ങൾക്ക് മുമ്പുതന്നെ ചിരിയോഗയുടെ മേഖലയിലേക്ക് കടന്നയാളാണ്. ചിരിക്കുമ്പോൾ കൂടുതൽ ഓക്സിജൻ ശരീരത്തിന്റെ ഉള്ളിലേക്കെത്തും. ഇത് ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും. ഈ തത്ത്വമുൾക്കൊണ്ടാണ് ചിരിയോഗ പ്രസ്ഥാനം പ്രവർത്തിക്കുന്നത്. ബഹ്റൈൻ ലാഫർ യോഗ എന്നപേരിൽ പ്രവർത്തിക്കുന്ന ചിരിയോഗ ക്ലബിൽ 25ഓളം അംഗങ്ങളുണ്ട്. എല്ലാ ആഴ്ചയും ഓൺലൈനിൽ ഇവർ ചിരിയോഗ പരിശീലിക്കും. കൂടാതെ, എല്ലാമാസവും ഒരു സ്ഥലത്ത് ഒരുമിച്ചുകൂടി ശ്വസനവ്യായാമം, ചിരിയോഗ, ധ്യാനം, യോഗ എന്നിവ പരിശീലിക്കും. സൂം കൺസൽട്ടൻസിയിൽ അഡ്മിനിസ്ട്രേഷൻ രംഗത്ത് പ്രവർത്തിക്കുന്ന കെ.എം. തോമസ് മുംബൈയിലെ നാസിക്കിലുള്ള ലാഫർ യോഗ ഇന്റർനാഷനൽ ആസ്ഥാനത്താണ് സർട്ടിഫിക്കറ്റ് സ്വീകരിച്ചത്. ലാഫർ യോഗയുടെ സഹസ്ഥാപക മാധുരി കട്ടാരിയയും സന്നിഹിതയായിരുന്നു. മറ്റ് ലാഫർ യോഗ അധ്യാപകരെയും ട്രെയ്നർമാരെയും പരിശീലിപ്പിക്കുന്നതിന് മാസ്റ്റർ ട്രെയ്നർക്ക് കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

