ചൈനീസ്​ സഹകരണം വികസന ഭദ്രത നൽകി-ബഹ്​റൈൻ

14:25 PM
11/07/2018

മനാമ: ചൈനയിൽ നടന്നുവരുന്ന അറബ്​-ചൈനീസ്​ സഹകരണ സ​േമ്മളനത്തിൽ ബഹ്​റൈൻ വിദേശ മന്ത്രി ശൈഖ്​ ഖാലിദ്​ ബിൻ അഹ്​മദ്​ ബിൻ മുഹമ്മദ്​ ആൽ ഖലീഫ പ​െങ്കടുക്കുന്നു. സമ്മേളനത്തിൽ സംബന്​ധിക്കുന്ന അദ്ദേഹം ചൈനീസ്​ പ്രസിഡൻറ്​ ക്​സി ജിൻപിൻങിനും ചൈനീസ്​ ജനതക്കും ഉള്ള ബഹ്​റൈൻ രാജാവ്​ ഹമദ്​ ബിൻ ഇൗസ ആൽ ഖലീഫയുടെ ആ​ശംസകൾ കൈമാറി.

ഒപ്പം ചൈനയും അറബ്​ രാജ്യങ്ങളും തമ്മിലുള്ള സഹകരണം വിവിധ മേഖലകളിൽ വികസന ഭദ്രത നൽകിയതായും ചൂണ്ടിക്കാട്ടി. ബീയ്​ജിങ്ങിൽ  സമ്മേളനം ചൈനീസ്​  പ്രസിഡൻറ്​ ക്​സി ജിൻപിംങ്​ ഉദ്​ഘാടനം ചെയ്​തു. കുവൈത്ത്​ അമീർ ​ശൈഖ്​ സബാഹ്​ അൽ അഹ്​മദ്​ അൽ ജാബർ അൽ സബാഹ്​ ഉദ്​ഘാടന സെഷനിൽ പ്രഭാഷണം നടത്തി. 

പ്രസിഡൻറ്​ ക്​സി ജിൻപിംങ് 2013 ൽ തുടക്കമിട്ട ചൈന-അറബ്​ സഹകരണപദ്ധതിയെ കുറിച്ച്​ സമ്മേളനം ചർച്ച ചെയ്യും. മേഖലയുടെ വികസനം, അന്താരാഷ്​ട്ര വിഷയങ്ങൾ എന്നിവയും ചർച്ചയാകും. സമ്മേളനത്തി​​​െൻറ ഭാഗമായി ബഹ്​റൈൻ മന്ത്രി ചൈനീസ്​ സ്​റ്റേറ്റ്​ കൗൺസിലറും വിദേശ മന്ത്രിയുമായ വാങ്​ യിയുമായി ചർച്ച നടത്തുകയും വിവിധ സഹകരണ ഉടമ്പടികളിൽ ഒപ്പിടുകയും ചെയ്യും.

Loading...
COMMENTS