കുട്ടികളെ മർദിച്ചയാൾ പിടിയിൽ
text_fieldsമനാമ: കുട്ടികളെ മർദിച്ച മാതൃപിതാവിനെ റിമാൻഡ് ചെയ്തു. കഴിഞ്ഞദിവസം രണ്ട് കുട്ടികളുടെ കൈകളിൽ അടിയേറ്റ പാടുകൾ അധ്യാപികയുടെ ശ്രദ്ധയിൽപെടുകയും ഇത് സംബന്ധിച്ച് വിവരങ്ങൾ തേടുകയും ചെയ്തിരുന്നു. വിദ്യാഭ്യാസ മന്ത്രാലയത്തിൽനിന്നുള്ള പരാതി പ്രകാരം ഹമദ് ടൗൺ പൊലീസ് അന്വേഷണം നടത്തുകയും ഗാർഹിക പീഡനമുണ്ടായിട്ടുണ്ടെന്ന് തെളിയുകയും ചെയ്തു.
മുതിർന്ന കുട്ടിയോട് വിശദമായി അന്വേഷിച്ചപ്പോഴാണ് മാതൃപിതാവ് വീട്ടിൽനിന്ന് അടിച്ചതായി പറഞ്ഞത്. ഉടൻതന്നെ പബ്ലിക് പ്രൊസിക്യൂഷനെ അറിയിക്കുകയും പ്രതിയെ പിടികൂടി ചോദ്യം ചെയ്യുകയും കുട്ടികളെ മർദിച്ചതായി അംഗീകരിക്കുകയും ചെയ്തു. പ്രതിയെ നിയമനടപടികൾക്കായി റിമാൻഡ് ചെയ്തിരിക്കുകയാണ്.

