കുട്ടികളുടെ ചിത്രരചന മത്സരം ജൂലൈ അഞ്ചിന് ഇന്ത്യൻ ക്ലബിൽ
text_fieldsമനാമ: ആലപ്പുഴ പ്രവാസി അസോസിയേഷൻ, ബഹ്റൈൻ വനിതാ വേദിയുടെ നേതൃത്വത്തിൽ ജൂലൈ അഞ്ചിന് വൈകീട്ട് മൂന്നിന് ഇന്ത്യൻ ക്ലബിൽ വെച്ച് കുട്ടികൾക്കായി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. മത്സരങ്ങൾ ഗ്രൂപ് തിരിച്ച് ക്രമീകരിച്ചിരിക്കുന്നു. ആറു വയസ്സ് വരെയുള്ളവർക്ക് ക്രയോണുകൾ ഉപയോഗിച്ച് കളറിങ്. ഏഴു മുതൽ 12 വയസ്സ് വരെയുള്ളവർക്ക് ഡ്രോയിങ് ആൻഡ് കളറിങ്. കളർ പെൻസിൽ ഉപയോഗിച്ചാണ് മത്സരം (തീം ഉണ്ടായിരിക്കും).13 മുതൽ 16 വയസ്സ് വരെയുള്ളവർക്ക് ഡ്രോയിങ് ആൻഡ് കളറിങ് മത്സരം. വാട്ടർ കളർ ഉപയോഗിച്ചായിരിക്കും. (തീം ഉണ്ടായിരിക്കും).രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും: ആതിര പ്രശാന്ത് - 37356788, സുനിത നായർ -33364388, ശാന്തി ശ്രീകുമാർ - 36462500, അനൂപ് പള്ളിപ്പാട് -3969500

