Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എസ്.എൻ.സി.എസ് ആസ്ഥാനത്ത് കുരുന്നുകൾ ആദ്യക്ഷരം കുറിച്ചു

text_fields
bookmark_border
SNCS
cancel
camera_alt

എസ്.എൻ.സി.എസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കെ. ജയകുമാർ കുരുന്നുകൾക്ക് ആദ്യക്ഷരം കുറിക്കുന്നു

മനാമ: കേരളത്തിന്റെ മുൻ ചീഫ് സെക്രട്ടറിയും മലയാളം സർവകലാശാലയുടെ പ്രഥമ വൈസ് ചാൻസലറും ഗാനരചയിതാവുമായ കെ. ജയകുമാറിന്റെ മുഖ്യ കാർമികത്വത്തിൽ എസ്.എൻ.സി.എസ് ആസ്ഥാനത്ത് കുരുന്നുകൾക്ക് ആദ്യക്ഷരം കുറിച്ചു.

വിദ്യാരംഭ ചടങ്ങുകൾക്കായി ബഹ്റൈനിൽ എത്തിച്ചേർന്ന കെ. ജയകുമാറിന് സിൽവർ ജൂബിലി ഹാളിൽ ചേർന്ന പൊതുസമ്മേളനത്തിൽ സ്വീകരണം നൽകി.

പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ജേതാവും ബി.കെ.ജി ഹോൾഡിങ് ചെയർമാനുമായ കെ.ജി. ബാബുരാജൻ, പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ജേതാവും നാഷനൽ ഗ്രൂപ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടറുമായ രാജശേഖരൻ പിള്ള, കിംസ് ഹോസ്പിറ്റൽ ബഹ്‌റൈൻ ചീഫ് ഓപറേറ്റിങ് ഓഫിസർ താരിഖ് നജീബ് തുടങ്ങിയവർ മുഖ്യാതിഥികളായി പങ്കെടുത്തു. എസ്.എൻ.സി.എസ് ചെയർമാൻ സുനീഷ് സുശീലൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വി.കെ. ജയേഷ്, അജേഷ് കണ്ണൻ എന്നിവർ സംസാരിച്ചു.

ധന്യ ശ്രീലാൽ അവതാരകയായിരുന്നു. എസ്.എൻ.സി.എസ് ആക്ടിങ് സെക്രട്ടറി പ്രസാദ് വാസു സ്വാഗതവും വൈസ് ചെയർമാൻ സന്തോഷ് ബാബു നന്ദിയും പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Children write their initials at SNCS headquarters
Next Story