'കുട്ടികൾ പൊന്നാണ്' കാമ്പയിന് തുടക്കമായി
text_fields‘നമ്മുടെ കുട്ടികൾ പൊന്നാണ്’ എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന കാമ്പയിനിൽനിന്ന്
മനാമ: 'നമ്മുടെ കുട്ടികൾ പൊന്നാണ്' എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന ഒമ്പതാമത് കാമ്പയിന് തുടക്കമായി. കുട്ടികളിലെ അർബുദത്തെക്കുറിച്ച് ബോധവത്കരണമാണ് ഇതുവഴി ഉദ്ദേശിക്കുന്നത്. അർബുദബാധിതരായ കുട്ടികളെ സഹായിക്കുന്നതിനും അവർക്ക് സാന്ത്വനം നൽകുന്നതിനും എല്ലാ വർഷവും സെപ്റ്റംബർ മാസം അന്താരാഷ്ട്രതലത്തിൽ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ബഹ്റൈനിലും വിവിധ പരിപാടികൾ നടത്തുന്നതെന്ന് ഫ്യൂച്ചർ യൂത്ത് അസോസിയേഷൻ പ്രസിഡന്‍റ് സബാഹ് അൽ സയാനി വ്യക്തമാക്കി.
'ഇബ്തിസാമ' ഇനീഷ്യേറ്റിവിലെ കുട്ടികളും അവരുടെ രക്ഷിതാക്കളും മാധ്യമപ്രവർത്തകരും സന്നദ്ധ സേവകരും ഉദ്ഘാടനച്ചടങ്ങിൽ സന്നിഹിതരായിരുന്നു. അർബുദ ബാധിതരായ കുട്ടികൾക്ക് മാനസിക, സാമൂഹിക പിന്തുണയും ബോധവത്കരണവും നൽകാനുദ്ദേശിച്ചുള്ള കൂട്ടായ്മയാണ് 'ഇബ്തിസാമ'. നേരത്തേയുള്ള പരിശോധനകളിലൂടെ അർബുദബാധ കണ്ടെത്താനും ശരിയായ ചികിത്സ നൽകാനും രോഗമുക്തി നേടാനും സാധിക്കുമെന്നും അതിനുള്ള പ്രേരണ സമൂഹത്തിന് കാമ്പയിൻ കാലയളവിൽ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

