ചിക്കെസ്സ് ജുഫൈറിൽ പുതിയ ഔട്ട്ലെറ്റ് പ്രവർത്തനമാരംഭിച്ചു
text_fieldsജുഫൈറിലെ ‘ചിക്കെസ്സ്’ പുതിയ ഔട്ട്ലെറ്റിന്റെ ഉദ്ഘാടന ചടങ്ങ്
മനാമ: പ്രശസ്തമായ അന്താരാഷ്ട്ര ഫാസ്റ്റ് ഫുഡ് ശൃംഖലയായ ‘ചിക്കെസ്സി’ന്റെ ജഫൈർ ശാഖ അമേരിക്കൻ നേവിക്ക് സമീപത്തായി പ്രവർത്തനമാരംഭിച്ചു. ഇതോടെ ബഹ്റൈനിൽ ആറാമത്തെയും ലോകത്താകമാനം പതിനാറാമത്തെയും ചിക്കെസ്സിന്റെ ഔട്ട്ലെറ്റിനാണ് തുടക്കംകുറിച്ചത്. എക്സിക്യൂട്ടിവ് ഡയറക്ടർ മിസ്റ്റർ അർഷാദ് ഹാഷിം, ഡയറക്ടർമാരായ മിസ്റ്റർ നാദിർ ഹുസൈൻ, മിസ്റ്റർ ഫുവാദ് മുഹമ്മദ് അലി അൽ ജലഹ്മ എന്നിവരുടെ സാന്നിധ്യത്തിൽ ഉദ്ഘാടനം നടന്നു.
ജനറൽ മാനേജർ മിസ്റ്റർ മുഹമ്മദ് ഹനീഫ്, മാർക്കറ്റിങ് മാനേജർ മിസ്റ്റർ നരേഷ് രാധാകൃഷ്ണൻ എന്നിവരും മാനേജ്മെന്റ് ടീമംഗങ്ങളും വിശിഷ്ടാതിഥികളും ചടങ്ങിൽ പങ്കെടുത്തു. ആധുനിക ഭക്ഷ്യ സംവിധാനങ്ങളും അന്താരാഷ്ട്ര നിലവാരത്തിലുള്ള ശുചിത്വ സേവന മാനദണ്ഡങ്ങളും കൂട്ടിച്ചേർത്ത് ചിക്കെസ്സ് പുതിയ ഉയരങ്ങൾ കൈവരിക്കുകയാണ്. പുതിയ ചേരുവകളും സ്ഥിരമായി മികച്ച രുചിയുള്ള ഭക്ഷണവുമാണ് ബ്രാൻഡിന്റെ വളർച്ചക്ക് ശക്തമായ പിന്തുണ നൽകുന്നതെന്ന് ചടങ്ങിൽ സംസാരിച്ച എക്സിക്യൂട്ടിവ് ഡയറക്ടർ അർഷാദ് ഹാഷിം പറഞ്ഞു:
“ജഫൈറിലെ അമേരിക്കൻ നേവിക്ക് സമീപത്തായി പുതിയ ശാഖ തുറക്കാൻ സാധിച്ചതിന് പ്രധാന കാരണം ഞങ്ങളെ തുടർച്ചയായി പിന്തുണച്ച വിശ്വസ്ത ഉപഭോക്താക്കളാണ്. ബഹ്റൈൻ, ദുബൈ, ഇറാഖ് എന്നിവിടങ്ങളിലായി 16 ഔട്ട്ലെറ്റുകളിലേക്ക് വ്യാപിപ്പിക്കാനായത് വലിയ നേട്ടമാണ്. 2026 ഫെബ്രുവരി മധ്യത്തോടെ ചിക്കെസ്സ് മലേഷ്യൻ വിപണിയിലും പ്രവേശിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ചിക്കെസ്സിന്റെ ‘അസാധാരണ രുചി’ എന്ന വാഗ്ദാനം ലോകമാകെ ഗുണനിലവാരത്തോടും കരുതലോടുംകൂടി എത്തിക്കുക എന്നതാണ് ഞങ്ങളുടെ ദൗത്യം.” ഉപഭോക്തൃ സംതൃപ്തിയിലും സമൂഹിക ബന്ധങ്ങളിലും ശക്തമായ ശ്രദ്ധ നൽകി ചിക്കെസ്സ് രാജ്യത്തും പുറത്തും അതിന്റെ ജൈത്രയാത്ര തുടർന്നുകൊണ്ടിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

