സൽമാബാദിൽ പുതിയ ചെറി സർവീസ് ബ്രാഞ്ച് തുറന്നു
text_fieldsചെറിയുടെ പുതിയ സർവിസ് സെന്റർ
മനാമ: ചെറി കാർ ഉപഭോക്താക്കൾക്കായി സൽമാബാദിൽ പുതിയ സർവിസ് സെന്റർ തുറന്നു. ബഹ്റൈനിലെ ചെറി വാഹനങ്ങളുടെ എക്സ്ക്ലൂസീവ് ഡിസ്ട്രിബ്യൂട്ടറായ മോട്ടോർസിറ്റിയുടെ ഭാഗമാണ് സർവിസ് സെന്റർ പ്രവർത്തിക്കുക. മികച്ച വിൽപ്പനാനന്തര സേവനം ഉപഭോക്താക്കൾക്ക് നൽകുന്നതിന്റെ ഭാഗമായാണ് പുതിയ സർവിസ് സെന്ററെന്ന് മോട്ടോർസിറ്റി സീനിയർ മാനേജർ(സർവീസ്) പത്മനാഭൻ നാരായണൻ പറഞ്ഞു.പുതിയ ശാഖ ശനി മുതൽ വ്യാഴം വരെ, റമദാനിൽ രാവിലെ 8 മുതൽ വൈകുന്നേരം 4 വരെ തുറന്നിരിക്കും. പിന്നീട് രാവിലെ 7:30 മുതൽ വൈകിട്ട് 5 വരെ പ്രവർത്തിക്കും. കൂടുതൽ വിവരങ്ങൾക്ക്/സർവീസ് അപ്പോയിന്റ്മെന്റിന് ഫോൺ: 17500900.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

