Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഗള്‍ഫ് പ്രവാസികള്‍...

ഗള്‍ഫ് പ്രവാസികള്‍ നാടിന്‍െറ കരുത്തെന്ന് രമേശ് ചെന്നിത്തല

text_fields
bookmark_border
ഗള്‍ഫ് പ്രവാസികള്‍ നാടിന്‍െറ കരുത്തെന്ന് രമേശ് ചെന്നിത്തല
cancel

മനാമ: ബഹ്റൈന്‍ കേരളീയ സമാജത്തിന്‍െറ 70ാം വാര്‍ഷിക വേളയില്‍ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിക്കുന്നതിന്‍െറ ഭാഗമായുള്ള ആദ്യ പുരസ്കാര ചടങ്ങ് കഴിഞ്ഞ ദിവസം സമാജത്തില്‍ നടന്നു. സമാജം സെക്രട്ടറി എന്‍.കെ. വീരമണി സ്വാഗതം പറഞ്ഞ ചടങ്ങില്‍ പ്രസിഡന്‍റ് പി.വി. രാധാകൃഷ്ണപിള്ള, മുഖ്യാതിഥി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, അവാര്‍ഡ് ജേതാക്കളായ ഇറാംഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ ഡോ. സിദ്ദീഖ് അഹ്മദ് ഹാജി, ധന്യ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ ജോണ്‍ മത്തായി എന്നിവര്‍ സംബന്ധിച്ചു. അവാര്‍ഡ് ജേതാക്കളെ എന്‍.കെ.വീരമണി പൊന്നാടയണിയിച്ചു. പി.വി. രാധാകൃഷ്ണപിള്ള പ്രശസ്തിപത്രവും രമേശ് ചെന്നിത്തല മെമെന്‍േറായും സമ്മാനിച്ചു.
വ്യവസായ രംഗത്ത് വിജയം കൊയ്യുമ്പോഴും സമൂഹത്തില്‍ നന്മയുടെ കിരണങ്ങള്‍ വിതറുകയും സഹജീവികളോടുള്ള കരുണ കാത്തുസൂക്ഷിക്കുകയും ചെയ്യുന്ന രണ്ടുപേരെയാണ് സമാജവും ബഹ്റൈന്‍ മലയാളി സമൂഹവും ഒന്നിച്ച് ആദരിച്ചതെന്ന് പ്രസംഗത്തില്‍ പി.വി. രാധാകൃഷ്ണപിള്ള പറഞ്ഞു. നിറഞ്ഞ സ്നേഹത്തോടെയും സന്തോഷത്തോടെയുമാണ് അവാര്‍ഡ് ഏറ്റുവാങ്ങുന്നതെന്നും ഈ പുരസ്കാരം മുഴുവന്‍ പ്രവാസിസമൂഹത്തിനും സമര്‍പ്പിക്കുകയാണെന്നും ഡോ. സിദ്ദീഖ് അഹ്മദ് ഹാജി മറുപടി പ്രസംഗത്തില്‍ പറഞ്ഞു.
മലയാളികളുടെ സ്നേഹവും സഹകരണവുംകൊണ്ടാണ് ഇങ്ങനെയൊരു പുരസ്കാരം ലഭിച്ചതെന്ന് ജോണ്‍ മത്തായി പറഞ്ഞു.
ജീവിതത്തിന്‍െറ വസന്തകാലം മുഴുവന്‍ മറുനാട്ടില്‍ ഹോമിപ്പിക്കുന്ന ഗള്‍ഫ് പ്രവാസികളാണ് കേരളത്തിന്‍െറയും ഭാരതത്തിന്‍െറയും കരുത്തെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. നിലവില്‍ ഏറെ വെല്ലുവിളികള്‍ നേരിടുന്ന സാഹചര്യത്തിലാണ് പ്രവാസികളുടെ ഗള്‍ഫ് ജീവിതം കടന്നുപോകുന്നതെന്നും മുഖ്യപ്രഭാഷണത്തില്‍ രമേശ് ചെന്നിത്തല പറഞ്ഞു. തിരിച്ചുപോകാനുള്ള തയാറെടുപ്പുകളാണ് ഇപ്പോള്‍ പലരും നടത്തുന്നത്. ഇനി എന്താണ് ചെയ്യുക, ഏത് രാജ്യത്താണ് ഇനി നമ്മുടെ അന്നമുള്ളത് തുടങ്ങിയ ചിന്തകളാണ് ഓരോ പ്രവാസിയുടെയും മനസ്സില്‍. എണ്ണയുടെ വിലയിടിവ് ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ ഗള്‍ഫിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. പ്രവാസികളുടെ ആശങ്കകള്‍ നാട്ടിലുള്ളവരുടെയും ആശങ്കകളാണ്. ഇപ്പോഴത്തെ വെല്ലുവിളികളെ  അതിജീവിക്കാന്‍ പ്രവാസികള്‍ക്ക് കഴിയണം. നിങ്ങള്‍ അയക്കുന്ന പണംകൊണ്ട് ജീവിക്കുന്ന വലിയൊരു സമൂഹം ഇന്ത്യയിലുണ്ട്. പ്രവാസി സമൂഹത്തിന് ഇന്ത്യന്‍ ഭരണാധികാരികളില്‍നിന്ന് കാര്യമായ പരിഗണനയില്ളെന്ന പരാതിയില്‍ സത്യമുണ്ട്. മലയാളികളുടെ കഠിനപ്രയത്നം വിജയം കണ്ടതിന്‍െറ ഉദാഹരണങ്ങളാണ് ഡോ. സിദ്ദീഖ് അഹ്മദും ജോണ്‍മത്തായിയുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
പരിപാടിയുടെ ഭാഗമായി ഗായകരായ സയനോര, നിഖില്‍ രാജ്, ശ്രേയ ജയദീപ് എന്നിവര്‍ നയിച്ച ഗാനമേളയും നടന്നു. ജയകൃഷ്ണന്‍ പരിപാടികള്‍ നിയന്ത്രിച്ചു. ഫ്രാന്‍സിസ് കൈതാരത്ത് നന്ദി പറഞ്ഞു. അത്താഴവിരുന്നും ഒരുക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:x
News Summary - chennithala
Next Story