ഫുഡ് ഫെസ്റ്റിവലുമായി ഷെഫ് പിള്ള
text_fieldsഷെഫ് പിള്ള വാർത്തസമ്മേളനത്തിൽ
മനാമ: ഭക്ഷണപ്രേമികളുടെ പ്രിയപ്പെട്ട സെലിബ്രിറ്റി ഷെഫ് സുരേഷ് പിള്ളയുടെ സവിശേഷ വിഭവങ്ങളുമായി ബഹ്റൈനിൽ രണ്ടാഴ്ച നീളുന്ന രുചിവിരുന്ന് ഒരുങ്ങുന്നു. ജുഫൈറിലെ വിന്ധാം ഗാർഡൻ ഹോട്ടലിലുള്ള 'ജഷാൻ ബൈ ഷെഫ് പിള്ള' റസ്റ്റാറന്റിലാണ് ഇന്ന് മുതൽ 14 വരെ ഫുഡ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.
തെരഞ്ഞെടുത്ത പാചകക്കാർക്കായി ഷെഫ് പിള്ള നേരിട്ട് നടത്തുന്ന പ്രത്യേക പാചക പരിശീലനത്തോടെയാണ് ഫെസ്റ്റിവലിന് തുടക്കമാകുന്നത്. അദ്ദേഹത്തിന്റെ രണ്ട് സിഗ്നേച്ചർ വിഭവങ്ങളാണ് മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്കായി അദ്ദേഹം പരിചയപ്പെടുത്തുന്നത്.
ഫെബ്രുവരി രണ്ടു മുതൽ 14 വരെ നടക്കുന്ന - ട്രാവൻകൂർ ഫുഡ് ഫെസ്റ്റിവലിൽ കേരളത്തിന്റെ പരമ്പരാഗതമായ തിരുവിതാംകൂർ പാചകശൈലി ആസ്പദമാക്കിയുള്ള വിഭവങ്ങളാണ് അതിഥികൾക്കായി ഒരുക്കുന്നത്. ഫെബ്രുവരി അഞ്ചിന് 'ഡെസ്റ്റിനേഷൻ മെനുവും' ഫെബ്രുവരി ആറിന് വൈവിധ്യമാർന്ന വിഭവങ്ങളുമായി 'സ്പെഷൽ ഫ്രൈഡേ ബ്രഞ്ചും' ഉണ്ടായിരിക്കും.
ഫെബ്രുവരി 12 മുതൽ 14 വരെയുള്ള ഫെസ്റ്റിവലിന്റെ അവസാന ദിനങ്ങളിൽ തലശ്ശേരി കല്യാണ ബിരിയാണിയുടെ തനിമയാർന്ന രുചിയാണ് അതിഥികളെ കാത്തിരിക്കുന്നത്. ചിക്കൻ, മട്ടൻ, ബീഫ് ഇനങ്ങളിൽ തയാറാക്കുന്ന പ്രശസ്തമായ 'നിക്കാഹ് ബിരിയാണി' ഈ ദിവസങ്ങളിൽ ലഭ്യമാകും. ഫെസ്റ്റിവൽ ദിവസങ്ങളിൽ ഷെഫ് പിള്ളയെ നേരിട്ട് കാണാനും സമയം ചെലവഴിക്കാനും അവസരമുണ്ടാകുമെന്ന് മാനേജ്മെന്റ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും 6639 0928, 6639 9777
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

