ഷെഫ് പിള്ള വീണ്ടും ബഹ്റൈനിൽ; നുകരാം പുതുരുചി
text_fieldsഷെഫ് പിള്ള
മനാമ: രുചിയുടെ പുതിയ പരീക്ഷണങ്ങളുമായി സെലിബ്രിറ്റി ഷെഫ്, ഷെഫ് പിള്ള വീണ്ടും ബഹ്റൈനിലെത്തി. ജുഫൈറിലെ വിൻധം ഗാർഡനിലെ ഏഴാം നിലയിൽ പ്രവർത്തിക്കുന്ന ഷെഫ് പിള്ളയുടെ നേതൃത്വത്തിലുള്ള ജഷാൻ റസ്റ്റാറന്റിൽ ഇനി രുചിമേളയാണ്. ഇത്തവണ ബഹ്റൈനിൽ ആരും രുചിച്ചിട്ടില്ലാത്ത ഒരുപിടി പുതിയ ഐറ്റങ്ങളുമായാണ് ഷെഫ് പിള്ളയുടെ വരവ്.
ഈ ദിവസങ്ങളിൽ റസ്റ്റാറന്റിലെത്തുന്നവർക്ക് അദ്ദേഹത്തിന്റെ പാചകവൈദഗ്ധ്യം നേരിട്ടു കണ്ട് മനസ്സിലാക്കാം. മാത്രമല്ല പാചകസംബന്ധമായ ആശയവിനിമയത്തിനും സാഹചര്യമുണ്ട്.
ലാമ്പ് നല്ലി ബിരിയാണിയാണ് ഇത്തവണ അദ്ദേഹം അവതരിപ്പിക്കുന്ന കിടിലൻ ഐറ്റം. 18 മണിക്കൂർ സ്ലോ കുക്ക് ചെയ്തെടുക്കുന്ന ഈ ഐറ്റം ബഹ്റൈനിലെ ഭക്ഷ്യപ്രേമികൾക്ക് അമ്പരപ്പിക്കുന്ന അനുഭവം സമ്മാനിക്കും.
ആട്ടിൻകാലാണ് ഇതിനുപേയോഗിക്കുന്നത്. ഇതു കൂടാതെ ലാമ്പ് ചോപ്സും ലാമ്പ് മസാലയുമുണ്ട്. സീ ഫുഡിന്റെ നിരവധി ഇനങ്ങളും പ്രതീക്ഷിക്കാം. കറിവേപ്പില ചെമ്മീൻ പുതുപുത്തൻ ഐറ്റമാണ്. കൂടാതെ, നിരവധി രഹസ്യ റെസിപ്പികളുമായാണ് ഷെഫ് പിള്ളയുടെ ഇത്തവണത്തെ വരവ്. തന്തൂരിയിലും കേരള വിഭവങ്ങളിലും പുതിയ രുചികൾ തേടുന്നവർക്ക് അസുലഭ അവസരമൊരുക്കുകയാണ് ജഷൻ ബൈ ഷെഫ് പിള്ള.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

