ലേബർ ക്യാമ്പുകളിലും വർക്ഷോപ്പുകളിലും വെയർഹൗസുകളിലും പരിശോധന നടത്തി
text_fieldsഅധികൃതർ പരിശോധന നടത്തുന്നു
മനാമ: കാപിറ്റൽ ഗവർണറേറ്റിന് കീഴിൽ ലേബർ ക്യാമ്പുകളിലും വെയർ ഹൗസുകളിലും വർക്ഷോപ്പുകളിലും പരിശോധന നടത്തി. വിവിധ സർക്കാർ അതോറിറ്റികളുടെ സഹകരണത്തോടെയായിരുന്നു ആരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായ പരിശോധന.
നിർദിഷ്ട കാര്യങ്ങൾക്കുവേണ്ടി തന്നെയാണ് കെട്ടിടങ്ങൾ ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്താനും കൂടിയായിരുന്നു പരിശോധന. 225 കെട്ടിടങ്ങൾ സുരക്ഷാ, ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ചവരുത്തിയതായി കണ്ടെത്തി. ഇവക്കെതിരെ നിയമനടപടി സ്വീകരിക്കുകയും ചെയ്തു. നിയമലംഘനങ്ങൾ ശരിയാക്കുന്നതിന് ചില കെട്ടിടങ്ങൾക്ക് അനുമതി നൽകിയിട്ടുമുണ്ട്. സാലിഹിയയിലെ വർക്ഷോപ്പുകളും വെയർ ഹൗസുകളും പരിശോധന നടത്തിയതിൽ ഒമ്പത് നിയമലംഘനങ്ങൾ കണ്ടെത്തുകയും നോട്ടീസ് നൽകുകയും ചെയ്തു. ലേബർ ക്യാമ്പുകളിൽ പാലിക്കേണ്ട സുരക്ഷാ, ആരോഗ്യ മുൻകരുതലുകളും മാനദണ്ഡങ്ങളും പാലിക്കാനും നിയമലംഘനങ്ങൾ ആവർത്തിക്കാതിരിക്കാനും അധികൃതർ നിർദേശം നൽകി.
അനധികൃത ലേബർ ക്യാമ്പുകൾക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്. എൽ.എം.ആർ.എ, സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ്, നാഷനാലിറ്റി, പാസ്പോർട്ട് ആൻഡ് റെസിഡന്റ്സ് അഫയേഴ്സ്, കാപിറ്റൽ പൊലീസ് ഡയറക്ടറേറ്റ്, തൊഴിൽ മന്ത്രാലയം, വൈദ്യുത, ജലകാര്യ അതോറിറ്റി എന്നിവയാണ് പരിശോധനകളിൽ സഹകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

