Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബഹ്റൈനിൽ തൊഴിലാളികളുടെ വർക്ക് പെർമിറ്റ് വിവരങ്ങൾക്ക് മൈഗവ് ആപ്പിൽ പുതിയ സേവനവുമായി എൽ.എം.ആർ.എ

text_fields
bookmark_border
വർക്ക് പെർമിറ്റ് വിവരങ്ങളും അതിന്റെ സാധുതയും എളുപ്പത്തിൽ പരിശോധിക്കാം
ബഹ്റൈനിൽ തൊഴിലാളികളുടെ വർക്ക് പെർമിറ്റ് വിവരങ്ങൾക്ക് മൈഗവ് ആപ്പിൽ പുതിയ സേവനവുമായി എൽ.എം.ആർ.എ
cancel

മനാമ: സർവീസ് ഗുണനിലവാരം ഉയർത്തുന്നതിനും നടപടിക്രിയകൾ കൂടുതൽ ലളിതമാക്കുന്നതിനുമുള്ള ഗവൺമെന്റ് ശ്രമങ്ങളുടെ ഭാഗമായി, രജിസ്റ്റർ ചെയ്ത തൊഴിലാളികൾക്ക് തങ്ങളുടെ വർക്ക് പെർമിറ്റ് വിവരങ്ങളും അതിന്റെ സാധുതയും എളുപ്പത്തിൽ പരിശോധിക്കാനുള്ള സംവിധാനമൊരുക്കി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ).

മൈഗവ് മൊബൈൽ ആപ്പ് വഴി ഇ-കീ 2.0 ഉപയോഗിച്ച് തൊഴിലാളികൾക്ക് ഇനിമുതൽ തങ്ങളുടെ ഐഡി കാർഡ്, പാസ്‌പോർട്ട് നമ്പർ, രാജ്യം എന്നിവ തിരഞ്ഞെടുത്ത് പെർമിറ്റ് സ്റ്റാറ്റസ് നേരിട്ട് പരിശോധിക്കാവുന്നതാണ്. സേവനങ്ങളുടെ കാര്യക്ഷമതയും സുതാര്യതയും വർദ്ധിപ്പിക്കുന്നതിനായി കൂടുതൽ ലളിതമായ നടപടിക്രമങ്ങളും മികച്ച യൂസർ ഇന്റർഫേസുമാണ് ഇതിനായി ആപ്പിൽ സജ്ജീകരിച്ചിരിക്കുന്നത്.

എല്ലാ ഡിജിറ്റൽ ചാനലുകളിലും സേവന വിവരങ്ങൾ ഏകീകരിച്ചത് ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദമായി മാറും. ഡിജിറ്റൽ സാങ്കേതികവിദ്യകൾ ഫലപ്രദമായി പ്രയോജനപ്പെടുത്തി അതോറിറ്റിയുടെ സേവനങ്ങൾ കൂടുതൽ വേഗതയുള്ളതും ജനകീയവുമാക്കാനുള്ള പ്രതിജ്ഞാബദ്ധതയുടെ ഭാഗമായാണ് ഈ വികസനമെന്ന് എൽ.എം.ആർ.എ സർവീസസ് ആൻഡ് ബിസിനസ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് അഹമ്മദ് ഇബ്രാഹിം അൽ അറബി വ്യക്തമാക്കി. തൊഴിലാളികൾക്ക് അവരുടെ വർക്ക് പെർമിറ്റുമായി ബന്ധപ്പെട്ട വിവരങ്ങൾ കൃത്യമായി ലഭ്യമാകുന്നതോടെ അതോറിറ്റിയുടെ ഡിജിറ്റൽ സേവനങ്ങളുടെ സുതാര്യതയും വർദ്ധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഗവൺമെന്റ് സേവനങ്ങൾ പുനഃസംഘടിപ്പിക്കുന്നതിനും നവീകരിക്കുന്നതിനുമുള്ള വിപുലമായ പദ്ധതികളുടെ ഭാഗമായി 1,300ലധികം സർക്കാർ സേവനങ്ങൾ ഇതിനകം രേഖപ്പെടുത്തുകയും വിവർത്തനം ചെയ്ത് പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.

കൂടാതെ വിവിധ മേഖലകളിലായി 800-ഓളം സേവനങ്ങളുടെ നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ദേശീയ പരാതി-നിർദ്ദേശ സംവിധാനമായ ‘തവാസുൽ’ വഴി ലഭിച്ച പൊതുജന നിർദേശങ്ങൾ, നിക്ഷേപകരുടെ അഭിപ്രായങ്ങൾ, റിപ്പോർട്ടുകൾ എന്നിവ അടിസ്ഥാനമാക്കിയാണ് ഈ പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നത്. ലളിതമായ നടപടിക്രമങ്ങളും മികച്ച സേവന നിലവാരവും ഉറപ്പാക്കി രാജ്യത്തെ ഡിജിറ്റൽ പരിവർത്തനം കൂടുതൽ വേഗത്തിലാക്കാനാണ് ശ്രമം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - LMRA Launches Work Permit Check
Next Story