Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightന​മ്മ​ൾ...

ന​മ്മ​ൾ ‘ചാ​വ​ക്കാ​ട്ടു​കാ​ർ’ ഓ​ണാ​ഘോ​ഷം

text_fields
bookmark_border
ന​മ്മ​ൾ ‘ചാ​വ​ക്കാ​ട്ടു​കാ​ർ’ ഓ​ണാ​ഘോ​ഷം
cancel

മ​നാ​മ: ബ​ഹ്‌​റൈ​നി​ലെ ചാ​വ​ക്കാ​ട്ടു​കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ന​മ്മ​ൾ ‘ചാ​വ​ക്കാ​ട്ടു​കാ​ർ’ സൗ​ഹൃ​ദ കൂ​ട്ടാ​യ്മ ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ ഓ​ണാ​ഘോ​ഷ​വും മെം​ബേ​ഴ്സ് മീ​റ്റും സം​ഘ​ടി​പ്പി​ച്ചു. പ്ര​വാ​സി ഒ​പ്പ​ന ഗ്രൂ​പ്പാ​യ മെ​ഹ​ന്ദി ഗ്രൂ​പ്പി​ന്റെ വ​ർ​ണാ​ഭ​മാ​യ ഒ​പ്പ​ന​യും ബീ​റ്റ്‌​സ് ഓ​ഫ് ബ​ഹ്‌​റൈ​ൻ ടീ​മി​ന്റെ കാ​തു​ക​ളെ കു​ളി​ർ​മ​ഴ പെ​യ്യി​ച്ചു​കൊ​ണ്ടു​ള്ള നാ​സി​ക് ഡോ​ൾ​മേ​ള​വും കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ, ഓ​ണ​ക്ക​ളി​ക​ൾ, വ​ടം​വ​ലി, വ്യ​ത്യ​സ്ത ക​ലാ കാ​യി​ക പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യും ന​ട​ന്നു.

ഷ​ഫീ​ഖ് അ​വി​യൂ​ർ, ഷാ​ജ​ഹാ​ൻ, വി​ജ​യ​ൻ, ശി​വ ഗു​രു​വാ​യൂ​ർ, സു​ഹൈ​ൽ, ക​ലീം, ഫൈ​സ​ൽ, ഷു​ഹൈ​ബ്, സ​ക​രി​യ്യ, സി​റാ​ജ്, ഗ​ണേ​ഷ്, അ​ഭി​ലാ​ഷ്, ഫാ​റൂ​ഖ്, ഷെ​ജീ​ർ, ഷാ​ഹു​ൽ, റാ​ഫി തു​ട​ങ്ങി​യ​വ​ർ ഓ​ണ​സ​ദ്യ​ക്കും പ​രി​പാ​ടി​ക​ൾ​ക്കും നേ​തൃ​ത്വം ന​ൽ​കി. കൂ​ട്ടാ​യ്മ പ്ര​സി​ഡ​ന്റ്‌ ഫി​റോ​സ് തി​രു​വ​ത്ര അ​ധ്യ​ക്ഷ​നാ​യ ച​ട​ങ്ങി​ൽ ഐ.​സി.​ആ​ർ.​എ​ഫ് ചെ​യ​ർ​മാ​ൻ ഡോ. ​ബാ​ബു രാ​മ​ച​ന്ദ്ര​ൻ ഉ​ദ്‌​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ.​പി. അ​ബ്ദു​റ​ഹി​മാ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു.

ര​ക്ഷാ​ധി​കാ​രി രാ​ജ​ൻ, ഗ്ലോ​ബ​ൽ ക​ൺ​വീ​ന​ർ യൂ​സു​ഫ് അ​ലി, കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ്‌ നി​സാ​ർ കൊ​ല്ലം, സം​ഗ​മം ഇ​രി​ങ്ങാ​ല​ക്കു​ട പ്ര​സി​ഡ​ന്റ്‌ ഗ​ണേ​ഷ് എ​ന്നി​വ​ർ ആ​ശം​സ നേ​ർ​ന്നു. പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ഷ​ഫീ​ഖ് അ​വി​യൂ​ർ ന​ന്ദി പ​റ​ഞ്ഞു. കൂ​ട്ടാ​യ്മ​യി​ൽ അം​ഗ​ങ്ങ​ളാ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ചാ​വ​ക്കാ​ട്ടു​കാ​ർ 35141788, 36895269 ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OnamChavakattukar
News Summary - 'Chavakattukar' Onam celebration
Next Story