ബഹ്റൈനി കുടുംബത്തിന്റ സ്നേഹസ്പർശം; ചാത്തപ്പൻ നടന്ന് തുടങ്ങി
text_fieldsമനാമ: പക്ഷാഘാതം പിടിപെട്ട മലയാളിക്ക് ബഹ്റൈനി കുടുംബത്തിെൻറ കാരുണ്യം അതിജീവനത്തിന് വഴിയൊരുക്കി. ശരീര ത്തിെൻറ ഒരു ഭാഗം പൂർണ്ണമായും തളരുകയും സംസാരശേഷി നഷ്ടപ്പെടുകയും ചെയ്തിരുന്ന കോഴിക്കോട് ഇരിങ്ങത്ത് സ്വദേശി ചാത്തപ്പനാണ് ഇപ്പോൾ സുഖം പ്രാപിച്ച് വരുന്നത്. അദ്ദേഹത്തിന് ഒന്നര മാസത്തെ ചികിൽസക്കു ശേഷം ഇപ്പോൾ നടക്കാനും ഭാഗികമായി സംസാരിക്കാനും കഴിയുന്നുണ്ട്.
ജോലി കഴിഞ്ഞുള്ള ഒഴിവു സമയങ്ങളിൽ ഇൗ ബഹ്റൈനി കുടുംബത്തെ ചാത്തപ്പൻ വീട്ടുജോലികളിൽ സഹായിച്ചിരുന്നു. ഇദ്ദേഹം പെെട്ടന്ന് അസുഖം ബാധിച്ചതറിഞ്ഞ് ആശുപത്രിയിലേക്ക് ഒാടിയെത്തിയ ബഹ്റൈൻ സ്വദേശിയായ ദീന മുഹമ്മദും കുടുംബവും പിന്നീട് സഹായവുമായി നിരന്തരം ആശുപത്രിയിലെത്തി. എല്ലാ ദിവസവും സന്ദർശന സമയം തുടങ്ങുന്നത് മുതൽ ആശുപത്രിയിലെത്തുന്ന ഇവർ ചാത്തപ്പനാവശ്യമായ ദ്രവരൂപത്തിലുള്ള ഭക്ഷണം മാത്രമല്ല , സന്ദർശകർക്കുള്ള ചായയും പലഹാരങ്ങളുമായാണ് എത്തുന്നത്.
ചാത്തപ്പനെ ശുശ്രൂഷിക്കുന്നതിൽ അവർ കാണിക്കുന്ന താൽപര്യം തങ്ങളെ അൽഭുതപ്പെടുത്തിയതായി സാന്ത്വനം തുറയൂർ പ്രവർത്തകരായ ഹരീഷും റഹുഫും പറയുന്നു.
ഒരു മാസത്തെ ബഹ്റൈനിലെ ആശുപത്രി വാസത്തിന് ശേഷം നാട്ടിൽ പോയ ചാത്തപ്പൻ അവിടെ ഫിസിയോ തെറാപ്പി ചികിൽസക്ക് ശേഷം സുഖം പ്രാപിച്ചുവരുന്നു. വീട്ടു ജോലികളിലെ സഹായി മാത്രമായിരുന്നെങ്കിലും ഒരു കുടുംബാംഗത്തെപ്പോലെയാണ് ചാത്തപ്പനെ കണ്ടിരുന്നതെന്ന് ദീന മുഹമ്മദും കുടുംബവും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
