കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​വാ​സി ഫോ​റം ചാ​ർ​ട്ടേ​ഡ് വി​മാ​നം സ​ർ​വി​സ്​ ന​ട​ത്തി

07:52 AM
19/06/2020
കോ​​ഴി​​ക്കോ​​ട് ജി​​ല്ല പ്ര​​വാ​​സി ഫോ​​റം ചാ​​ർ​​ട്ടേ​​ഡ് വി​​മാ​​ന​​ത്തി​​ൽ നാ​​ട്ടി​​ലേ​​ക്ക് പോ​​കു​​ന്ന​​വ​​ർ​ വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ൽ
മ​​നാ​​മ: കോ​​വി​​ഡ് 19 കാ​​ര​​ണം പ്ര​​യാ​​സ​​പ്പെ​​ടു​​ന്ന പ്ര​​വാ​​സി​​ക​​ൾ​​ക്ക്​ നാ​​ട​​ണ​​യാ​​ൻ കോ​​ഴി​​ക്കോ​​ട് ജി​​ല്ല പ്ര​​വാ​​സി ഫോ​​റം, ബ​​ഹ്‌​​റൈ​​ൻ ഏ​​ർ​​പ്പെ​​ടു​​ത്തി​​യ ചാ​​ർ​​ട്ടേ​​ഡ് വി​​മാ​​നം സ​​ർ​​വി​​സ്​ ന​​ട​​ത്തി. വ്യാ​​ഴാ​​ഴ്​​​ച വൈ​​കീ​​ട്ട്​ മൂ​​ന്നി​​ന്​ ബ​​ഹ്​​​റൈ​​നി​​ൽ​​നി​​ന്ന്​ പു​​റ​​പ്പെ​​ട്ട ഗ​​ൾ​​ഫ് എ​​യ​​ർ വി​​മാ​​ന​​ത്തി​​ൽ 170 യാ​​ത്ര​​ക്കാ​​രാ​​ണു​​ണ്ടാ​​യി​​രു​​ന്ന​​ത്. 52 സ്ത്രീ​​ക​​ളും നാ​​ല്​ ഗ​​ർ​​ഭി​​ണി​​ക​​ളും ആ​​റ്​ പ്രാ​​യ​​മാ​​യ​​വ​​രും ഇ​​വ​​രി​​ൽ ഉ​​ണ്ടാ​​യി​​രു​​ന്നു. ബി.​​കെ.​​എ​​സ്.​​എ​​ഫി​​​െൻറ വ​​ള​​ൻ​​റി​​യ​​ർ​​മാ​​രും കോ​​ഴി​​ക്കോ​​ട് ജി​​ല്ല പ്ര​​വാ​​സി ഫോ​​റം ഭാ​​ര​​വാ​​ഹി​​ക​​ളാ​​യ സു​​ധീ​​ർ തി​​രു​​നി​​ല​​ത്ത്, ജ്യോ​​തി​​ഷ് പ​​ണി​​ക്ക​​ർ, ജ​​യേ​​ഷ്, ഫൈ​​സ​​ൽ പ​​റ്റാ​​ണ്ടി, അ​​ഷ്‌​​റ​​ഫ്‌ തു​​ട​​ങ്ങി​​യ​​വ​​രും യാ​​ത്ര​​ക്കാ​​ർ​​ക്ക് വേ​​ണ്ട സൗ​​ക​​ര്യ​​ങ്ങ​​ൾ ഒ​​രു​​ക്കാ​​ൻ രം​​ഗ​​ത്തു​​ണ്ടാ​​യി​​രു​​ന്നു. 
Loading...
COMMENTS