ചാർേട്ടഡ് വിമാന സർവിസിന് അനുമതിയായതായി സൂചന
text_fieldsമനാമ: പ്രവാസികളെ നാട്ടിലെത്തിക്കാൻ ചാർേട്ടഡ് വിമാന സർവിസിന് കേന്ദ്ര വ്യോമയാന മന്ത്രാലയം അനുമതി നൽകിയതായി വിവരം. പ്രവാസ ലോകത്തെ വിവിധ സംഘടനകൾ ഇൗ ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു.നോർക്ക ഹെൽപ് ഡെസ്കും ബഹ്റൈൻ കേരളീയ സമാജവും ചേർന്ന് ചാർേട്ടഡ് വിമാന സർവിസിന് ശ്രമം നടത്തുന്നുണ്ട്. ഇതിനായി, എയർ ഇന്ത്യ, ഗൾഫ് എയർ ഉൾപ്പെടെ വിമാനക്കമ്പനികളെ സമീപിച്ചിരിക്കുകയാണ്. എന്നാൽ, സർവിസ് നടത്തുന്നതിന് കേന്ദ്രം മുന്നോട്ട് വെച്ച വ്യവസ്ഥകൾ പാലിക്കുക എന്നത് വെല്ലുവിളിയാണ്. വിമാനം സർവിസ് നടത്തുന്ന സ്ഥലത്തേക്ക് എയർ ഇന്ത്യയുടെ നിരക്ക് മാത്രമേ ഇൗടാക്കാൻ പാടുള്ളൂ എന്നാണ് ഒരു വ്യവസ്ഥ. തിരികെ വരുേമ്പാൾ യാത്രക്കാരെയോ ചരക്കോ കയറ്റാൻ പാടില്ലെന്നതാണ് രണ്ടാമത്തെ വ്യവസ്ഥ. ഇൗ വ്യവസ്ഥകൾ പാലിച്ച് ചാർേട്ടഡ് വിമാന സർവിസ് നടത്തുക പ്രയാസകരമാണെന്ന് ഇതിനായി മുന്നിട്ടിറങ്ങിയവർ പറയുന്നു.
പ്രവാസികളുടെ ആശങ്ക പരിഹരിക്കുന്നതിന് ചാർേട്ടഡ് വിമാന സർവിസിനായി മുഖ്യമന്ത്രിയുടെ ഒാഫിസുമായി ബന്ധപ്പെട്ട് ശ്രമം നടത്തിയിരുന്നതായി പ്രവാസി കമീഷൻ അംഗം സുബൈർ കണ്ണൂർ, ലോക കേരള സഭ അംഗം സി.വി. നാരായണൻ എന്നിവർ പറഞ്ഞു. എന്നാൽ, ഇപ്പോൾ മുന്നോട്ട് വെച്ചിട്ടുള്ള നിബന്ധനകൾ അനുസരിച്ച് സർവിസ് നടത്തുക എളുപ്പമല്ലെന്നും ഇരുവരും പറഞ്ഞു. നോർക്ക ഹെൽപ് ഡെസ്കും കേരളീയ സമാജവും ഉൾപ്പെടെ നടത്തിയ സമ്മർദങ്ങളുടെ ഫലമായാണ് അനുമതി നേടാനായതെന്ന് കേരളീയ സമാജം പ്രസിഡൻറ് പി.വി. രാധാകൃഷ്ണപിള്ള പറഞ്ഞു. അടിയന്തരമായി നാട്ടിലെത്തേണ്ട പ്രവാസികൾക്ക് അവസരമൊരുക്കുന്നതിനാണ് ചാർേട്ടഡ് വിമാന സർവിസിന് നീക്കം നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
