കൊച്ചിയിലേക്ക് ചാർേട്ടഡ് വിമാനത്തിന് നീക്കം
text_fieldsമനാമ: ബഹ്റൈനിൽനിന്നുള്ള പ്രവാസികളെ നാട്ടിലെത്തിക്കാൻ ചാർേട്ടഡ് വിമാനത്തിന് നീക്കം. നോർക്ക ഹെൽപ് ഡെസ്ക്കുമായി സഹകരിച്ച് ബഹ്റൈൻ കേരളീയ സമാജമാണ് ഇതിന് ശ്രമം നടത്തുന്നത്. കൊച്ചിയിലേക്കാണ് സർവിസ് നടത്താൻ ഉദ്ദേശിക്കുന്നത്. ഇൗ രംഗത്ത് പ്രവർത്തിക്കുന്ന ഏജൻസിയെ ഇതിനായി ബന്ധപ്പെട്ടിട്ടുണ്ട്. അനുമതിക്കായി ഇന്ത്യൻ വിദേശ കാര്യ മന്ത്രാലയത്തിന് അപേക്ഷ നൽകിയിരിക്കുകയാണ്. അനുമതി ലഭിച്ചാൽ ഉടൻ സർവിസ് നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് ബഹ്റൈൻ കേരളീയ സമാജം പ്രസിഡൻറ് പി.വി. രാധാകൃഷ്ണ പിള്ള പറഞ്ഞു.
17,000ത്തിലധികം ഇന്ത്യക്കാരാണ് നാട്ടിലേക്ക് തിരിച്ചുപേകാൻ ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതുവരെ രണ്ട് വിമാനങ്ങൾ മാത്രമാണ് സർവിസ് നടത്തിയത്. വന്ദേ ഭാരത് ദൗത്യത്തിെൻറ രണ്ടാം ഘട്ടത്തിലും രണ്ട് സർവിസുകൾ മാത്രമാണ് നടത്തുന്നത്. ഒന്ന് തിരുവനന്തപുരത്തേക്കും മറ്റൊന്ന് ഹൈദരാബാദിലേക്കും. ഇൗ രീതിയിൽ പോയാൽ പ്രവാസികളെ നാട്ടിലെത്തിക്കാൻ ഏറെ കാലമെടുക്കും. ഇൗ സാഹചര്യത്തിലാണ് ചാർേട്ടഡ് വിമാനം ഏർപ്പെടുത്താൻ കേരളീയ സമാജം മുൻകൈ എടുക്കുന്നത്.
തിരുവനന്തപുരം വിമാനത്തിന് ടിക്കറ്റ് ബുക്കിങ് ഇന്ന് തുടങ്ങും
മനാമ: വന്ദേഭാരത് ദൗത്യത്തിൽ ബഹ്റൈനിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള പ്രത്യേക വിമാനത്തിെൻറ ടിക്കറ്റ് വിതരണം ഞായറാഴ്ച തുടങ്ങും. മേയ് 22നാണ് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം സർവിസ് നടത്തുന്നത്. 177 യത്രക്കാരെയാണ് ഇൗ വിമാനത്തിൽ നാട്ടിലെത്തിക്കുന്നത്. ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്തവരിൽനിന്ന് മുൻഗണന അടിസ്ഥാനത്തിൽ തിരഞ്ഞെടുത്തവർക്കാണ് ടിക്കറ്റ് നൽകുന്നത്. തിരഞ്ഞെടുക്കപ്പെട്ടവരെ എംബസിയിൽനിന്ന് അറിയിച്ചുതുടങ്ങിയിട്ടുണ്ട്. 89 ദിനാറാണ് ടിക്കറ്റ് നിരക്ക്. മേയ് 19ന് ഹൈദരാബാദിലേക്കും സർവിസുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
