Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകേ​ര​ളീ​യ സ​മാ​ജം...

കേ​ര​ളീ​യ സ​മാ​ജം ചാ​ർ​േ​ട്ട​ഡ്​ ​ൈഫ്ല​റ്റ്​: മൂ​ന്ന്​ വി​മാ​ന​ങ്ങ​ൾ​ക്ക്​ ബു​ക്കി​ങ്​  പൂ​ർ​ത്തി​യാ​യി

text_fields
bookmark_border
കേ​ര​ളീ​യ സ​മാ​ജം ചാ​ർ​േ​ട്ട​ഡ്​ ​ൈഫ്ല​റ്റ്​: മൂ​ന്ന്​ വി​മാ​ന​ങ്ങ​ൾ​ക്ക്​ ബു​ക്കി​ങ്​  പൂ​ർ​ത്തി​യാ​യി
cancel
camera_alt??????? ?????? ????????? ??????????? ?????????????? ????????? ????????????????

മ​നാ​മ: കോ​വി​ഡ്​ പ്ര​തി​സ​ന്ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ബ​ഹ്​​റൈ​നി​ൽ​നി​ന്നു​ള്ള പ്ര​വാ​സി​ക​ളെ നാ​ട്ടി​ലെ​ത്തി​ക്കാ​ൻ ബ​ഹ്​​റൈ​ൻ കേ​ര​ളീ​യ സ​മാ​ജം ഏ​ർ​പ്പെ​ടു​ത്തു​ന്ന ചാ​ർ​േ​ട്ട​ഡ്​ വി​മാ​ന​ത്തി​ൽ പോ​കാ​ൻ യാ​ത്ര​ക്കാ​രു​ടെ തി​ര​ക്ക്. മൂ​ന്ന്​ വി​മാ​ന​ങ്ങ​ൾ​ക്കു​ള്ള ബു​ക്കി​ങ്​ ഇ​തു​വ​രെ ല​ഭി​ച്ചു. തി​ര​ക്കേ​റി​യ​തി​നാ​ൽ ബു​ക്കി​ങ്​ ത​ൽ​ക്കാ​ല​േ​ത്ത​ക്ക്​ നി​ർ​ത്തി​വെ​ച്ചി​രി​ക്കു​ക​യാ​ണ്. ഒ​രു വി​മാ​ന​ത്തി​ൽ 169 പേ​രെ​യാ​ണ്​ കൊ​ണ്ടു​പോ​വു​ക. 

മൂ​ന്ന്​ വി​മാ​ന​ത്തി​ലും കൂ​ടി 507 പേ​ർ​ക്ക്​ ഇ​തു​വ​ഴി നാ​ട്ടി​ലെ​ത്താം. കൊ​ച്ചി​യി​ലേ​ക്ക്​ സ​ർ​വി​സ്​ ന​ട​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ്​ ചാ​ർ​േ​ട്ട​ഡ്​ ​ൈഫ്ല​റ്റി​ന്​ കേ​ര​ളീ​യ സ​മാ​ജം ശ്ര​മം തു​ട​ങ്ങി​യ​ത്. യാ​ത്ര​ക്കാ​ർ​ക്ക്​ എ​ല്ലാ ജി​ല്ല​ക​ളി​ലേ​ക്കും എ​ത്താ​നു​ള്ള സൗ​ക​ര്യം പ​രി​ഗ​ണി​ച്ചാ​ണ്​ കൊ​ച്ചി തി​ര​​ഞ്ഞെ​ടു​ത്ത​ത്. എ​ന്നാ​ൽ, യാ​ത്ര​ക്കാ​രു​ടെ ആ​ധി​ക്യം പ​രി​ഗ​ണി​ച്ച്​ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കും കോ​ഴി​ക്കോ​േ​ട്ട​ക്കും സ​ർ​വി​സ്​ ന​ട​ത്താ​ൻ ​നീ​ക്കം ന​ട​ത്തു​ന്നു​ണ്ട്. 

കേ​ന്ദ്ര സ​ർ​ക്കാ​റി​​െൻറ അ​ന്തി​മാ​നു​മ​തി ല​ഭി​ച്ചാ​ലു​ട​ൻ സ​ർ​വി​സ്​ ന​ട​ത്താ​നാ​ണ്​ ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന്​ സ​മാ​ജം പ്ര​സി​ഡ​ൻ​റ്​ പി.​വി. രാ​ധാ​കൃ​ഷ്​​ണ പി​ള്ള പ​റ​ഞ്ഞു. അ​നു​മ​തി​ക്കാ​യി യാ​ത്ര​ക്കാ​രു​ടെ പ​ട്ടി​ക​യും പാ​സ്​​പോ​ർ​ട്ട്​ കോ​പ്പി​യും ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ സ​മ​ർ​പ്പി​ക്കും. എം​ബ​സി ഇ​ത്​ കേ​ന്ദ്ര സ​ർ​ക്കാ​റി​ന്​ അ​യ​ച്ചു​കൊ​ടു​ക്കും. കേ​ന്ദ്ര സ​ർ​ക്കാ​ർ കേ​ര​ള​ത്തി​​​െൻറ കൂ​ടി എ​ൻ.​ഒ.​സി വാ​ങ്ങി​യ​ശേ​ഷ​മാ​യി​രി​ക്കും അ​ന്തി​മ അ​നു​മ​തി ന​ൽ​കു​ക. 

ആ​യി​ര​ക്ക​ണ​ക്കി​ന്​ ആ​ളു​ക​ൾ നാ​ട്ടി​ലേ​ക്ക്​ പോ​കാ​ൻ ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത്​ കാ​ത്തു​നി​ൽ​ക്കു​ന്നു​ണ്ട്. കേ​ന്ദ്ര സ​ർ​ക്കാ​റി​​െൻറ വ​ന്ദേ​ഭാ​ര​ത്​ ദൗ​ത്യ​ത്തി​ന്​ പു​റ​മേ ചാ​ർ​േ​ട്ട​ഡ്​ വി​മാ​ന​ങ്ങ​ൾ കൂ​ടി സ​ർ​വി​സ്​ ന​ട​ത്തു​ന്ന​തോ​ടെ കൂ​ടു​ത​ൽ പേ​ർ​ക്ക്​ നാ​ട്ടി​ലെ​ത്താ​നാ​കും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsCharterd flight
News Summary - charterd flight-uae-gulf news
Next Story