Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകേരളസമാജത്തിൽ ചാരിറ്റി...

കേരളസമാജത്തിൽ ചാരിറ്റി സദ്യ

text_fields
bookmark_border
കേരളസമാജത്തിൽ ചാരിറ്റി സദ്യ
cancel

മനാമ: പ്രളയദുരിതം നേരിട്ട നാടി​​​െൻറ പുനർനിർമ്മാണത്തിന്​ ധനശേഖരണാർത്ഥം നടത്തിയ സദ്യയിൽ പ​െങ്കടുക്കാൻ കേരളസമാജത്തിലേക്ക്​ എത്തിയത്​ നൂറുകണക്കിന്​ പ്രവാസികൾ. പ്രമുഖ പാചക വിദഗ്​ധൻ പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ നടത്തിയ സദ്യയുടെ ഉദ്​ഘാടനം നിർവഹിച്ചത്​ ബഹ്​റൈനിലെ ഇന്ത്യൻ അംബാസഡർ അലോക്​
ക​ുമാർ സിൻഹയാണ്​. തുടർന്ന്​ സമാജം ഭാരവാഹികൾക്കൊപ്പം അദ്ദേഹം സദ്യയുണ്ടു. നാടൻ വാഴയിലയിൽ വിളമ്പിയ വിഭവങ്ങൾ സ്വദോടെ കഴിച്ച അദ്ദേഹം സദ്യക്ക്​ പിന്നിൽ പ്രവർത്തിച്ചവരെയും സമാജം ഭരണസമിതിയെയും അഭിനന്ദിച്ചു. മലയാളി സമൂഹത്തിനൊപ്പം നിരവധി ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും കുടുംബങ്ങൾക്കൊപ്പം സദ്യ രുചിക്കാൻ എത്തിയിരുന്നു. സംഭാവനകൾ സ്വീകരിച്ച്​
നടത്തിയ സദ്യയിൽ നിന്നുള്ള മുഴുവൻ വരുമാനവും കേരളത്തി​​​െൻറ പുനർനിർമ്മാണ ഫണ്ടിലേക്ക്​ നൽകാനാണ്​ തീരുമാനം. പ്രളയകാലത്തെ നാശനഷ്​ടങ്ങൾ കണക്കിലെടുത്ത്​ ഒാണസദ്യ ഒഴിവാക്കിയ പ്രവാസികൾക്ക്​ ആ നഷ്​ടം നികത്താനുള്ള ഒരു അവസരം കൂടിയായി ​കേരളസദ്യ. തതന്​ നാടൻ രീതിയിൽ തയ്യാറാക്കിയ സദ്യ രുചികരവും നാട്ടിൽപ്പോയി സദ്യ കഴിച്ച അനുഭവം നൽകിയതായും സദ്യയിൽ പ​െങ്കടുത്തവർ പറഞ്ഞു. ചക്കരവരട്ടിയതും കായ വറുത്തതും വാഴപ്പഴവുമാണ്​ ഇലയിൽ ആദ്യം വിളമ്പിയത്​. തുടർന്ന്​ കാളൻ, ഒാലൻ, പൈനാപ്പിളും നേന്ത്രപ്പഴവും ചേർത്ത​ സ്​പെഷ്യൽ പച്ചടി, രണ്ടുതരം കിച്ചടി, നാരങ്ങ അച്ചാർ, ഇഞ്ചിക്കറി, കടുക്​മാങ്ങ, തോരൻ, അവിയൽ, മെഴുക്കുപുരട്ടിയത്​ തുടങ്ങിയവ വിളമ്പി. പുത്തനരി​േച്ചാറിനൊപ്പം പരിപ്പും പപ്പടവും നെയ്യും തുടർന്ന്​ സാമ്പാറും കൂട്ടിക്കുഴച്ച്​ കഴിച്ചവർക്ക്​ മൂന്നുതരം പായിസവും രുചിയനുഭവമായി. ശേഷം ചോറും പുളിശേരിയും പിന്നാലെ രസവും മോരും നൽകിയാണ്​ സദ്യ അവസാനിപ്പിച്ചത്​. സദ്യ വിളമ്പാൻ അടുക്കും ചിട്ടയോടും സമാജം വോളണ്ടിയർമാരും നിർദേശങ്ങൾ നൽകി സമാജം ഭാരവാഹികളും അണിനിരന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala samajamsadhyaFeast
News Summary - charity feast in kerala samajam-bahrain-saudi arabia
Next Story