ചാരിറ്റി മേഖലയിലെ പ്രവര്‍ത്തനത്തിന് പിന്തുണ –മന്ത്രി
text_fieldsമനാമ: സാമൂഹിക, ചാരിറ്റി മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് സാധ്യമായ പിന്തുണ നല്‍കുമെന്ന് തൊഴില്‍, സാമൂഹിക ക്ഷേമകാര്യ മന്ത്രി ജമീല്‍ ബിന്‍ മുഹമ്മദ് അലി ഹുമൈദാന്‍ വ്യക്തമാക്കി. ഇസ്ലാമിക് സൊസൈറ്റി ചെയര്മാന് ശൈഖ് അബ്ദുല്ലത്തീഫ് മഹ്മൂദ് അല്മഹ്മൂദിെൻറ നേതൃത്വത്തിലുള്ള സംഘത്തെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ മേഖലകളില്‍ ഇസ്ലാമിക് സൊസൈറ്റി നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ശൈഖ് അബ്ദുല്ലത്തീഫ് വിശദീകരിക്കുകയും മന്ത്രി മതിപ്പ് രേഖപ്പെടുത്തുകയും ചെയ്തു.
പ്രയാസപ്പെടുന്നവര്‍ക്ക് കൈത്താങ്ങാവുന്നതിന് ഇത്തരം ചാരിറ്റി സൊസൈറ്റികള്‍ വഹിച്ചുകൊണ്ടിരിക്കുന്ന പങ്ക് നിസ്തുലമാണ്. സമൂഹത്തിെൻറ വിവിധ തുറകളിലുള്ളവരുടെ വളര്‍ച്ചക്കായി മെച്ചപ്പെട്ട പദ്ധതികളാണ് സൊസൈറ്റി ആവിഷ്കരിച്ചിരിക്കുന്നത്. സാമൂഹിക വളര്‍ച്ച ഉറപ്പുവരുത്തുന്നതിന് സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങളോടൊപ്പം സാമൂഹിക സംഘടനകളുടെ ഇടപെടലുകളും ഫലപ്രദമാണ്. പൊതു, സ്വകാര്യ മേഖലയുടെ സഹകരണത്തോടെയാണ് സാമൂഹിക വളര്‍ച്ച ഉറപ്പുവരുത്താന്‍ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തൊഴില്‍, സാമൂഹിക ക്ഷേമകാര്യ മന്ത്രാലയം ഇസ്ലാമിക് സൊസൈറ്റിക്ക് നല്കിക്കൊണ്ടിരിക്കുന്ന പിന്തുണക്ക് ശൈഖ് അബ്ദുല്ലത്തീഫ് മന്ത്രിക്ക് പ്രത്യേകം നന്ദി അറിയിച്ചു.
