‘സിൻ ടാക്സ്’ നിയമങ്ങളിൽ മാറ്റം
text_fieldsമനാമ: ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾ, എനർജി ഡ്രിങ്സ്, ശീതള പാനീയങ്ങൾ എന്നിവക്ക് ഏർപ്പെടുത്തിയിട്ടുള്ള എക്സൈസ് നികുതി (സിൻ ടാക്സ്) കണക്കാക്കുന്ന രീതിയിൽ ബഹ്‌റൈൻ മാറ്റം വരുത്തുന്നു. ഗൾഫ് രാജ്യങ്ങളുടെ പൊതുവായ തീരുമാനത്തിന്‍റെ ഭാഗമായി കൊണ്ടുവരുന്ന ഈ നിയമ ഭേദഗതി ചൊവ്വാഴ്ച പാർലമെന്‍റ് ചർച്ച ചെയ്യും.
ജി.സി.സി രാജ്യങ്ങൾക്കിടയിൽ നിലവിലുള്ള ഏകീകൃത നികുതി വ്യവസ്ഥ കൂടുതൽ ശക്തമാക്കുന്നതിനാണ് ഈ നീക്കം. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയാണ് ഇത് സംബന്ധിച്ച കരട് നിയമം പാർലമെന്‍റിന് കൈമാറിയത്. പാർലമെന്‍റും ശൂറ കൗൺസിലും അംഗീകരിച്ച് രാജാവ് ഒപ്പുവെക്കുന്നതോടെ നിയമം പ്രാബല്യത്തിൽ വരും. അടിയന്തര പ്രാധാന്യമുള്ള വിഷയമായതിനാൽ ഇതിൽ വേഗത്തിൽ തീരുമാനമുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

