ജീവിതരീതികളിലെ മാറ്റങ്ങൾ രോഗങ്ങൾക്ക് കാരണമാവുന്നു-ഡോ. ബ്ലെസ്സി ജോൺ
text_fieldsഡോ.ബ്ലെസി ജോണിന് ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ വനിത വിഭാഗം മനാമ ഏരിയ പ്രസിഡന്റ് ഷബീഹ ഫൈസൽ ഉപഹാരം നൽകുന്നു
മനാമ: ജീവിതരീതികളിൽ വന്ന മാറ്റമാണ് സ്ത്രീകളിൽ ഉണ്ടാകുന്ന പല രോഗങ്ങളുടെയും കാരണമെന്ന് കിംസ് ഹോസ്പിറ്റലിലെ ഒബ്സ്റ്ററിക് ആൻഡ് ഗൈനക്കോളജി വിദഗ്ധ ഡോ. ബ്ലെസി ജോൺ അഭിപ്രായപ്പെട്ടു. ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ മനാമ ഏരിയ വനിത വിഭാഗം സംഘടിപ്പിച്ച ആരോഗ്യ ബോധവത്കരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ.
സ്ത്രീകളിൽ പൊതുവെ കണ്ടുവരുന്ന പി.സി.ഒ.ഡി എങ്ങനെ തിരിച്ചറിയാം, രോഗ പ്രതിരോധത്തിനായുള്ള ചികിത്സാ വിധികൾ, ജീവിതരീതിയിൽ വരുത്തേണ്ട മാറ്റങ്ങൾ എന്നിവ സംബന്ധിച്ച് ഡോ. ബ്ലെസി ജോൺ വിശദീകരിച്ചു. പ്രവാസികളായ സ്ത്രീകൾ തങ്ങളുടെ ആരോഗ്യവിഷയത്തിൽ ജാഗ്രത കാണിക്കണം. കൃത്യമായ വ്യായാമം, ചിട്ടയായ ഭക്ഷണക്രമം എന്നിവയും രോഗങ്ങളെ പ്രതിരോധിക്കാനുള്ള മാർഗങ്ങളാണ്.
സെർവിക്കൽ കാൻസർ, ബ്രെസ്റ്റ് കാൻസർ എന്നിവയെ കുറിച്ചും സ്ത്രീകൾ കൂടുതൽ ബോധവതികളാവണമെന്നും ഡോ. ബ്ലെസി ജോൺ ഓർമപ്പെടുത്തി. ഡോക്ടർക്കുള്ള മെമന്റോ, പരിപാടിയിൽ അധ്യക്ഷത വഹിച്ച ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ വനിത വിഭാഗം മനാമ ഏരിയ പ്രസിഡന്റ് ഷബീഹ ഫൈസൽ നൽകി. കൺവീനർ നൂറ ഷൗക്കത്ത് സ്വാഗതവും ഏരിയ സെക്രട്ടറി ഫസീല ഹാരിസ് നന്ദിയും പറഞ്ഞു. ഹനാൻ അബ്ദുൽ മനാഫ് പ്രാർത്ഥനാ ഗീതം ആലപിച്ചു. ബുഷ്ര ഹമീദ്, റഷീദ സുബൈർ , റസീന അക്ബർ , സുആദ ഫാറൂഖ് , മെഹറ മൊയ്തീൻ തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

