മരിച്ചാലും മരിക്കാത്ത ചങ്ങമ്പുഴ"; എ.കെ.സി.സി.യുടെ 'അക്ഷരക്കൂട്ട്' ബുധനാഴ്ച
text_fieldsമനാമ: ബഹ്‌റൈൻ എ.കെ.സി.സിയുടെ പ്രതിമാസ വായന കൂട്ടായ്മയായ "അക്ഷരക്കൂട്ട്" ഈ വരുന്ന ബുധനാഴ്ച, നവംബർ 26-ന് വൈകിട്ട് 7.30-ന് കലവറ ഹാളിൽ വെച്ച് നടക്കും. "മരിച്ചാലും, മരിക്കാത്ത ചങ്ങമ്പുഴ" എന്ന കവിതാ സമാഹാര പരിപാടിയാണ് ഇത്തവണ സംഘടിപ്പിക്കുന്നത്. പ്രശസ്ത കവി ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ കവിതകളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഈ പ്രത്യേക പരിപാടി ബഹ്‌റൈൻ ഇന്ത്യൻ ക്ലബ് പ്രസിഡന്‍റ് ജോസഫ് ജോയ് ഉദ്ഘാടനം ചെയ്യും.
വായന താൽപര്യരും എഴുത്തുമോഹികളുമായവരുടെ പ്രതിമാസ കൂടിച്ചേരലാണ് അക്ഷരക്കൂട്ട്. സമകാലിക പ്രവാസ എഴുത്തുലോകത്ത് നമ്മൾ ശ്രദ്ധിക്കാതെ പോയ പ്രതിഭകളെ (നക്ഷത്രങ്ങൾ/മയൂഖങ്ങൾ) തേടാനും പ്രോത്സാഹിപ്പിക്കാനും കാത്തലിക് കോൺഗ്രസിന്റെ അക്ഷരക്കൂട്ട് ലക്ഷ്യമിടുന്നു. പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക: 36800032, 38980006
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

