ബി.കെ.എൻ.ബി.എഫ് നാടൻ പന്ത് കളി മത്സരത്തിന്റെ പോസ്റ്റർ പ്രകാശനം ചാണ്ടി ഉമ്മൻ എം.എൽ.എ നിർവഹിച്ചു
text_fieldsമനാമ : ബഹ്റൈൻ കേരള നേറ്റിവ് ബോൾ ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ മേയ് 21 മുതൽ ന്യൂ സിഞ്ച് മൈതാനിയിൽ ആരംഭിക്കുന്ന അഞ്ചാമത് 20 - 20 നാടൻ പന്ത് കളി മത്സരത്തിന്റെ പോസ്റ്റർ പ്രകാശനം പുതുപ്പള്ളി എം.എൽ.എ ചാണ്ടി ഉമ്മൻ നിർവഹിച്ചു. ഓൾഡ് സെഗയ റസ്റ്റാറന്റ് ഹാളിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് ബിജു കൂരോപ്പട അധ്യക്ഷത വഹിച്ചു.
ഒ.ഐ.സി.സി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുമ്പുറം, ദേശീയ വൈസ് പ്രസിഡന്റ് ബോബി പാറയിൽ, ദേശീയ സംഘടന ജനറൽ സെക്രട്ടറി മനു മാത്യു, ബി.കെ.എൻ.ബി.എഫ് ജോ.സെക്രട്ടറി സന്തോഷ് പുതുപ്പള്ളി, ട്രഷറർ ബോബി പാറമ്പുഴ, സൈജു ചാക്കോ തോമസ്, റോബി കാലായിൽ, സുബിൻ മാത്യൂസ്, സാജോ, ബുലു, ബിനു യു. ബി, സന്തോഷ് കെ. മാത്യു, ജോൺസൺ, ജോയൽ, റോബിൻ എബ്രഹാം എന്നിവർ പങ്കെടുത്തു.

