ചേംബർ ഒാഫ് കൊമേഴ്സിലേക്ക് മത്സരിക്കുന്നത് മാറ്റത്തിനുേവണ്ടി -പ്രൊഫ വഹീബ് അൽ ഖാജ
text_fieldsമനാമ: ബഹ്റൈൻ ചേംബർ ഒാഫ് കൊമേഴ്സിലേക്ക് സമീർ അബ്ദുല്ല നാസിെൻറ നേതൃത്വത്തിലുള്ള ‘തുജ്ജാർ’ പാനലിൽ താൻ മത്സരിക്കുന്നത് ഗുണപരമായ മാറ്റത്തിനുവേണ്ടിയാണെന്ന് അപ്ലൈഡ് സയൻസ് യൂനിവേഴ്സിറ്റി ബോർഡ് ഒാഫ് ട്രസ്റ്റീസ് ചെയർമാനും എഞ്ചിനീയറുമായ പ്രൊഫ വഹീബ് അഹ്മദ് അൽ ഖാജ പറഞ്ഞു. ‘ഗൾഫ്മാധ്യമ’ത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം തെൻറ നിലപാട് വ്യക്തമാക്കിയത്.
പ്രൊഫസറും യൂനിവേഴ്സിറ്റി എം.ഡിയുമായ വ്യക്തി എന്തിനാണ് ചേംബർ ഒാഫ് കൊമേഴ്സിലേക്ക് മത്സരിക്കുന്നത് എന്ന ചോദ്യം ചിലർ ഉന്നയിക്കുന്നുണ്ട്. എന്നാൽ രാജ്യത്തിെൻറ മുന്നേറ്റത്തിനും വ്യവസായ സാധ്യതകൾക്കും വിദ്യാഭ്യാസ മേഖലയിൽ നിന്നുള്ളവർക്കും അതിെൻറതായ പങ്കുവഹിക്കാൻ കഴിയും.
മത്സരത്തിന് ഇറങ്ങിയപ്പോൾ ഏറെ പിന്തുണ കിട്ടുന്നുണ്ട്. ലോകം മുഴുവൻ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.
അതിനെ മറികടക്കാനുള്ള ശ്രമങ്ങൾ ഉൗർജിതമായിരിക്കുന്നു. ബഹ്റൈൻ ചേംബർ ഒാഫ് കൊമേഴ്സിനും സാമ്പത്തിക പ്രതിസന്ധികളെ മറികടക്കാനുള്ള പദ്ധതികൾക്ക് രൂപം നൽകാൻ കഴിയും. തൊഴിൽ സാധ്യതകൾ, മികച്ച വ്യവസായങ്ങൾ എന്നിവക്കായി കൂടുതൽ പദ്ധതികൾ കൊണ്ടുവരാൻ കഴിയും. വിജയിച്ചാൽ അത്തരത്തിലുള്ള പദ്ധതികൾക്കായി താനും തെൻറ പാനലും ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ രംഗം മറ്റെല്ലാ മേഖലകളെയും പോലെ ഉണർവിെൻറ പാതയിലാണ്.
വിദ്യാഭ്യാസത്തിെൻറ പ്രാധാന്യം മനസിലാക്കി അത് നേടാൻ യത്നിക്കുന്ന തലമുറയെയാണ് ബഹ്റൈനിൽ കാണുന്നത്. ഉന്നത വിദ്യാഭ്യാസ രംഗത്ത് രാജ്യം മികച്ച പ്രകടനമാണ് കാഴ്ച്ച വെക്കുന്നത്. ചേംബർ ഒാഫ് കൊമേഴ്സിൽ വോട്ടുള്ള മലയാളികളുടെ പിന്തുണ പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. മലയാളികളെ കുറിച്ച് തനിക്ക് ഏറെ മതിപ്പാണ്. ഇന്ത്യയിലെ വിവിധ നഗരങ്ങളിലെ യൂനിവേഴ്സിറ്റികൾ സന്ദർശിച്ചിട്ടുണ്ടെങ്കിലും കേരളത്തിൽ പോകാൻ കഴിഞ്ഞിട്ടില്ല. എന്നാൽ പോകണമെന്ന ആഗ്രഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബഹ്ൈറൻ ചാർേട്ടഡ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ബിൽഡിംഗ് െഫല്ലോഷിപ്പ് ആദ്യമായി നേടിയ ബഹ്റൈനി എന്ന റിക്കോർഡുള്ള പ്രൊഫ വഹീബ് അഹ്മദ് അൽ ഖാജ നിരവധി വിദ്യാഭ്യാസ യോഗ്യതകൾ നേടിയിട്ടുണ്ട്.
അമേരിക്കയിലെ ടെക്സാസ യൂനിേവഴ്സിറ്റിയിൽ നിന്നും സിവിൽ ഇഞ്ചിനീയറിംങ് ബിരുദം നേടിയ അദ്ദേഹം, ലീഡ്സ് യൂനിവേഴ്സിറ്റിയിൽ നിന്നാണ് പി.എച്ച്.ഡി നേടിയത്. 27 ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ള പ്രൊഫ വഹീബ് ‘ദ കൺസ്ട്രക്ഷൻസ് മറ്റീരിയൽസ് ആൻറ് റോഡ്സ്’ എന്നതുൾപ്പെടെയുള്ള പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. എഞ്ചിനീയറിംങ് കൺസ്ട്രക്ഷൻസ് മേഖലക്കും അദ്ദേഹം മികച്ച സംഭാവനകൾ നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.