ചലഞ്ചേഴ്സ് ബഹ്റൈൻ ഓണാഘോഷം
text_fieldsചലഞ്ചേഴ്സ് ബഹ്റൈൻ ഓണാഘോഷം
മനാമ: ബഹ്റൈനിലെ ക്രിക്കറ്റ് ടീം ചലഞ്ചേഴ്സ് ബഹ്റൈൻ ക്രിക്-ഓണം 2k25 സംഘടിപ്പിച്ചു. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസര്‍ ഡാഡ് ഓഫ് വാവകുട്ടൻ ഫെയിം ജോയൽ ആൻഡ് ഫാമിലിയും ഡാൻസർ വൈഷ്ണവി രമേശും മുഖ്യാതിഥികളായെത്തിയ പരിപാടിയിൽ ബഹ്റൈനിലെ പ്രമുഖ ക്രിക്കറ്റ് ടീമുകളിലെ ക്യാപ്റ്റന്മാരും അതിഥികളായി പങ്കെടുത്തു. ടീം സ്ഥാപകൻ അലി കേച്ചേരി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ടീമിലെ ബെസ്റ്റ് ബാറ്റ്സ്മാൻ ഷഫീറിനെയും ബെസ്റ്റ് ബാളർ അജ്മലിനെയും ഉപഹാരം നൽകി അനുമോദിച്ചു.
വരാനിരിക്കുന്ന കേരള പ്രീമിയർ ലീഗിൽ കളിക്കാൻ അവസരം ലഭിച്ച ടീം അംഗങ്ങളെ ചലഞ്ചേഴ്സ് ബഹ്റൈൻ അഭിനന്ദിച്ചു. തുടർന്ന് ടീം അംഗങ്ങളുടെ മക്കൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ നടന്നു. സാബിർ, സുബൈർ, ശ്രീലാൽ, അക്ഷയ്, കിരൺ, ഡോ. റിയാസ്, അമൽദാസ്, സാബിർ, റഫാസ്, റഹീസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ശബാന സുബൈർ അവതാരകയായ ഓണാഘോഷ പരിപാടിയിൽ പ്രോഗ്രാം കൺവീനർ അരുൺ സുരേഷ് സ്വാഗതവും ക്യാപ്റ്റൻ ഷാരൂപ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

