സി.എച്ച്. മുഹമ്മദ് കോയ മെമ്മോറിയൽ ഇന്റർനാഷനൽ ചെസ് ടൂർണമെന്റ് നാളെ
text_fieldsകെ.എം.സി.സി ബഹ്റൈൻ വടകര മണ്ഡലം സംഘടിപ്പിക്കുന്ന ചെസ് ടൂർണ്ണമെന്റുമായി
ബന്ധപ്പെട്ട് നടത്തിയ അവലോകന യോഗം
മനാമ: മുസ് ലിം ലീഗ് നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന സി.എച്ച്. മുഹമ്മദ് കോയയുടെ സ്മരണാർഥം കെ.എം.സി.സി ബഹ്റൈൻ വടകര മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന ഇന്റർനാഷനൽ ചെസ് ടൂർണമെന്റ് സീസൺ 2 നാളെ നടക്കും.
അർജുൻ ചെസ് അക്കാദമിയുടെ സഹകരണത്തോടെയാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്ന വൈകീട്ട് മൂന്നിന് മനാമയിലെ കെ.എം.സി.സി ഹാളിലാണ് നടക്കുക. അണ്ടർ 18 ജൂനിയർ റാപ്പിഡ്, അണ്ടർ-10 കിഡ്സ് റാപ്പിഡ് എന്നീ രണ്ട് വിഭാഗങ്ങളിലായാണ് മത്സരം. ചെസ് മത്സരത്തിനൊപ്പം മത്സരാർഥികൾക്കും കുട്ടികൾക്കും വേണ്ടി ക്വിസ് പ്രോഗ്രാം, ഒപ്പന, കളരിപ്പയറ്റ്, കോൽക്കളി തുടങ്ങിയ സാംസ്കാരിക പരിപാടികളും സംഘടിപ്പിക്കും. ഓരോ വിഭാഗത്തിലും ടോപ് 10 സ്ഥാനങ്ങൾ നേടുന്ന മത്സരാർഥികൾക്ക് ട്രോഫിയും പ്രത്യേക സമ്മാനങ്ങൾ നൽകിയും പങ്കെടുക്കുന്നവരെ സർട്ടിഫിക്കറ്റുകൾ നൽകിയും ആദരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
പരിപാടിയുടെ വിജയത്തിന് വേണ്ടിയുള്ള അവലോകന യോഗത്തിൽ വടകര മണ്ഡലം കമ്മിറ്റി പ്രസിഡന്റ് അഷ്ക്കർ വടകര അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷൗക്കത്തലി ഒഞ്ചിയം, ട്രഷറർ റഫീഖ് പുളിക്കൂൽ, ഓർഗനൈസിങ് സെക്രട്ടറി ഹാഫിസ് വള്ളിക്കാട്, വൈസ് പ്രസിഡന്റുമാരായ ഷൈജൽ, ഹനീഫ്, അൻവർ വടകര, ഫാസിൽ, സെക്രട്ടറിമാരായ ഫൈസൽ മടപ്പള്ളി, മുനീർ, നവാസ്, ഫൈസൽ വടകര എന്നിവരും, സ്റ്റേറ്റ് ജനറൽ സെക്രട്ടറി ശംസുദ്ദീൻ വെള്ളീകുളങ്ങര, വൈസ് പ്രസിഡന്റ് അസ് ലം വടകര, കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി പി.കെ. ഇസ്ഹാഖ്, സെക്രട്ടറി മുനീർ ഒഞ്ചിയം എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

