സി.എച്ച്. മുഹമ്മദ് കോയ മെമ്മോറിയൽ ഇന്റർനാഷനൽ ചെസ് ടൂർണമെന്റ് സംഘടിപ്പിച്ചു
text_fieldsവടകര മണ്ഡലം കെ.എം.സി.സി സംഘടിപ്പിച്ച സി.എച്ച്. മുഹമ്മദ് കോയ മെമ്മോറിയൽ ഇന്റർനാഷനൽ ചെസ് ടൂർണമെന്റ് കെ.എം.സി.സി ആക്ടിങ് പ്രസിഡന്റ് അസ്‌ലം വടകരയും ജില്ല ജനറൽ സെക്രട്ടറി പി.കെ. ഇസ്‌ഹാഖും ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു
മനാമ: മുസ് ലിം ലീഗ് നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന സി.എച്ച്. മുഹമ്മദ് കോയയുടെ സ്മരണാർഥം കെ.എം.സി.സി ബഹ്‌റൈൻ വടകര മണ്ഡലം കമ്മിറ്റി രണ്ടാമത് ഇന്റർനാഷനൽ ചെസ് ടൂർണമെന്റ് സംഘടിപ്പിച്ചു. വിവിധ രാജ്യങ്ങളിൽനിന്നുള്ള ബഹ്‌റൈനിലെ പ്രവാസികളായ നൂറോളം മത്സരാർഥികൾ പങ്കെടുത്ത ടൂർണമെന്റ് അർജുൻ അക്കാദമിയുമായി സഹകരിച്ചാണ് നടത്തിയത്. മികച്ച സംഘാടക മികവുകൊണ്ട് പരിപാടി ശ്രദ്ധേയമായി.
കെ.എം.സി.സി ആക്ടിങ് പ്രസിഡന്റ് അസ്‌ലം വടകരയും കോഴിക്കോട് ജില്ല കമ്മിറ്റി ജനറൽ സെക്രട്ടറി പി.കെ. ഇസ്‌ഹാഖും ചേർന്ന് ചെസ് കരുക്കൾ നീക്കി ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. ക്വിസ് മത്സരങ്ങൾ, വിവിധ കലാപരിപാടികൾ, ചൂരകൊടി കളരി സംഘം അവതരിപ്പിച്ച കളരിപ്പയറ്റ് പ്രദർശനം തുടങ്ങിയവ പരിപാടിക്ക് വർണാഭമായ മാറ്റുകൂട്ടി. ചടങ്ങിൽ മുഖ്യാതിഥികളായി കെ.എം.സി.സി ജനറൽ സെക്രട്ടറി ഷംസുദ്ദീൻ വെള്ളിക്കുളങ്ങര, വേൾഡ് കെ.എം.സി.സി സെക്രട്ടറി അസ്സൈനാർ കളത്തിങ്കൽ, ട്രഷറർ കെ.പി. മുസ്തഫ , വനിത വിങ് സംസ്ഥാന പ്രസിഡന്റ് മാഹിറ ഷമീർ എന്നിവർ പങ്കെടുത്തു.
അണ്ടർ 18 ഫിഡേ റേറ്റഡ് മത്സരത്തിൽ ഒന്നാം സ്ഥാനം പൃഥ്വിരാജ് പ്രജീഷും രണ്ടാം സ്ഥാനം വൈഷ്ണവ് സുമേഷും, ഓപൺ അണ്ടർ 10ൽ ഒന്നാം സ്ഥാനം ഹൃദിക് ധനജയ ഷെട്ടിയും രണ്ടാം സ്ഥാനം ജെഫ്ജോർജും കരസ്ഥമാക്കി. കെ.എം.സി.സി കോഴിക്കോട് ജില്ല ആക്ടിങ് പ്രസിഡന്റ് ശാഫി വേളം, സെക്രട്ടറി മുനീർ ഒഞ്ചിയം, വടകര മണ്ഡലം പ്രസിഡന്റ് അഷ്കർ വടകര, ജനറൽ സെക്രട്ടറി ഷൗക്കത്തലി ഒഞ്ചിയം, ട്രഷറർ റഫീഖ് പുളിക്കൂൽ, ഓർഗനൈസിങ് സെക്രട്ടറി ഹാഫിസ് വള്ളിക്കാട്, ഷൈജൽ നാരിക്കോത്ത്, അൻവർ വടകര, ഹുസൈൻ വടകര, ഫാസിൽ അഴിയൂർ, ഫൈസൽ മടപ്പള്ളി, മുനീർ കുറുങ്ങോട്ട്, ഫൈസൽ വടകര, നവാസ് വടകര, മൊയ്തു കല്ലിയോട്ട്, ഹനീഫ് വെളിക്കുളങ്ങര, ഷമീർ ടൂറിസ്റ്റ് സ്റ്റേറ്റ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
വനിത വിങ് കോഴിക്കോട് ജില്ല പ്രസിഡന്റ് പി.കെ.സി. സുബൈദ, ജില്ല വനിത ജനറൽ സെക്രട്ടറി ശബാന ടീച്ചർ, ഭാരവാഹികളായ വഹീദ ഹനീഫ്, ഷാന ഹാഫിസ്, നശവ ഷൈജൽ, മുഹ്സിനാ ഫാസിൽ തുടങ്ങിയവരും സന്നിഹിതരായിരുന്നു. വിജയികൾക്കും മത്സരാർഥികൾക്കും ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

