Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസി.​എ​ച്ച്....

സി.​എ​ച്ച്. മു​ഹ​മ്മ​ദ് കോ​യ സ്മാ​ര​ക അ​വാ​ർ​ഡ് പ്ര​ഖ്യാ​പ​ന​വും അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും നാ​ളെ

text_fields
bookmark_border
സി.​എ​ച്ച്. മു​ഹ​മ്മ​ദ് കോ​യ സ്മാ​ര​ക അ​വാ​ർ​ഡ് പ്ര​ഖ്യാ​പ​ന​വും അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും നാ​ളെ
cancel
camera_alt

ഉ​സ്താ​ദ് അ​ഹ്മ​ദ്‌ ബാ​ഖ​വി അ​രൂ​ർ, ഹ​ബീ​ബ് റ​ഹ്മാ​ൻ, ഹ​ബീ​ബ് റ​ഹ്മാ​ൻ

മ​നാ​മ: കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി ആ​ഭി​മു​ഖ്യ​ത്തി​ൽ കേ​ര​ള മു​ൻ മു​ഖ്യ​മ​ന്ത്രി​യും മു​സ്‍ലിം ലീ​ഗ് നേ​താ​വു​മാ​യി​രു​ന്ന സി.​എ​ച്ച്. മു​ഹ​മ്മ​ദ്‌ കോ​യ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് എ​ട്ടി​ന് മ​നാ​മ കെ.​എം.​സി.​സി ഹാ​ളി​ൽ ന​ട​ക്കും. ഹ​സീം ചെ​മ്പ്ര മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കു​മെ​ന്ന് ജി​ല്ല ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ പ്ര​സി​ഡ​ന്റ്‌ ഹ​ബീ​ബ് റ​ഹ്മാ​ൻ സ​മ്മേ​ള​ന ഉ​ദ്ഘാ​ട​ന​വും അ​വാ​ർ​ഡ് പ്ര​ഖ്യാ​പ​ന​വും ന​ട​ത്തും. സം​സ്ഥാ​ന കേ​ര​ള ജം​ഇ​യ്യ​തു​ൽ ഉ​ല​മ നേ​താ​വ് ഉ​സ്താ​ദ് അ​ഹ്മ​ദ്‌ ബാ​ഖ​വി അ​രൂ​ർ പ്രാ​ർ​ഥ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കും. സി.​എ​ച്ചി​ന്റെ പേ​രി​ൽ ജി​ല്ല ക​മ്മി​റ്റി പ്ര​ഖ്യാ​പി​ച്ച ഒ​ന്നാ​മ​ത് അ​വാ​ർ​ഡ് ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന സു​ബൈ​ർ ഹു​ദ​വി​ക്കാ​ണ് ല​ഭി​ച്ച​ത്. സാ​മൂ​ഹി​ക-​സാം​സ്‌​കാ​രി​ക രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​ഗ​ല്ഭ​നെ​യാ​ണ് ര​ണ്ടാ​മ​ത് അ​വാ​ർ​ഡ് ജേ​താ​വാ​യി ജൂ​റി ക​ണ്ടെ​ത്തു​ക. ക​ഴി​ഞ്ഞ സി.​എ​ച്ച് സെ​ന്റ​ർ ദി​ന​ത്തി​ൽ മി​ക​ച്ച പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ മ​ണ്ഡ​ല ക​മ്മി​റ്റി​ക​ളെ​യും ‌ ഖാ​യി​ദെ മി​ല്ല​ത്ത് സെ​ന്റ​റി​നു​വേ​ണ്ടി​യു​ള്ള ക​ല​ക്ഷ​ൻ കാ​മ്പ​യി​നി​ൽ ഏ​റ്റ​വും ന​ല്ല പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളെ​യും പ​രി​പാ​ടി​യി​ൽ ആ​ദ​രി​ക്കും.

കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക​ർ​ക്കി​ട​യി​ലു​ള്ള എ​ഴു​ത്തു​കാ​ർ​ക്ക് പ്രോ​ത്സാ​ഹ​നം ന​ൽ​കു​ന്ന​തി​നു​വേ​ണ്ടി ജി​ല്ല ക​മ്മി​റ്റി പു​റ​ത്തി​റ​ക്കാ​ൻ പോ​കു​ന്ന വെ​ബ്സീ​ൻ മ​രു​പ്പ​ച്ച​യു​ടെ ക​വ​ർ​പേ​ജ് പ്ര​കാ​ശ​നം പ​രി​പാ​ടി​യി​ൽ​വെ​ച്ച് കെ.​എം.​സി.​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് റ​സാ​ഖ് മൂ​ഴി​ക്ക​ൽ പ്ര​കാ​ശ​നം ചെ​യ്യു​മെ​ന്ന് ബ​ഹ്‌​റൈ​ൻ കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​സി​ഡ​ന്റ് ഫൈ​സ​ൽ കോ​ട്ട​പ്പ​ള്ളി​യും ആ​ക്ടി​ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​നീ​ർ ഒ​ഞ്ചി​യ​വും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCCommemorationCH Mohammed Koya
News Summary - CH Muhammed Koya Memorial Award Announcement and Commemoration Conference
Next Story