സി.എച്ച് അനുസ്മരണ സമ്മേളനം ഇന്ന്
text_fieldsഹസൻ ഈദ് ബുഖാമസ് എം.പി, പി.കെ. നവാസ്, ഹബീബ്
റഹ്മാൻ
മനാമ: കെ.എം.സി.സി ബഹ്റൈൻ കോഴിക്കോട് ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന സി.എച്ച് മുഹമ്മദ് കോയ അനുസ്മരണ സമ്മേളനം വെള്ളിയാഴ്ച മനാമ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ നടക്കും.
അനുസ്മരണ സമ്മേളനം ബഹ്റൈൻ പാർലമെന്റ് അംഗം ഹസൻ ഈദ് ബുഖാമസ് ഉദ്ഘാടനം ചെയ്യും. മുൻ മുഖ്യമന്ത്രിയും കേരള നവോത്ഥാന നായകനുമായിരുന്ന സി.എച്ച്. മുഹമ്മദ് കോയയുടെ സ്മരണക്കായി ജില്ല കമ്മിറ്റി ഏർപ്പെടുത്തിയ മൂന്നാമത് സി.എച്ച്. മുഹമ്മദ് കോയ സ്മാരക വിഷനറി ലീഡർഷിപ് അവാർഡ് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസിന് സമർപ്പിക്കും. ചടങ്ങിൽ കെ.എം.സി.സി പ്രസിഡന്റ് ഹബീബ് റഹ്മാൻ, വയനാട് ജില്ല മുസ്ലിം ലീഗ് പ്രസിഡന്റ് കെ.കെ. അഹമ്മദ് ഹാജി, ചന്ദ്രിക മുൻ പത്രാധിപർ ടി.പി. ചെറൂപ്പ, റാഷിദ് ഗസ്സാലി തുടങ്ങിയ നേതാക്കൾ സംബന്ധിക്കും.
ബഹ്റൈൻ കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ നടക്കുന്ന സി.എച്ച്. മുഹമ്മദ് കോയ സാഹിബ് അനുസ്മരണസമ്മേളനത്തിലേക്കും വിഷനറി ലീഡർഷിപ് അവാർഡ് സമർപ്പണത്തിലേക്കും ഏവരെയും സ്വാഗതം ചെയ്യുന്നതായി സ്വാഗതസംഘം ചെയർമാൻ ഷാജഹാൻ പരപ്പൻപൊയിൽ, ജനറൽ കൺവീനർ പി.കെ. ഇഷാഖ് എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

