സി.എച്ച്.കണാരന്‍ അനുസ്മരണം
text_fieldsമനാമ: സി.പി.എമ്മിന്‍െറ കേരളത്തിലെ ആദ്യ സംസ്ഥാന സെക്രട്ടറിയായിരുന്ന സി.എച്ച്.കണാരന്‍െറ 44ാം ചരമ ദിനത്തോടനുബന്ധിച്ച് ‘പ്രതിഭ’യുടെ നേതൃത്വത്തില്‍ അനുസ്മരണ പരിപാടി നടത്തി. കേരളത്തിലെ വിവിധ മേഖലകളിലെ തൊഴിലാളി സമൂഹത്തെ ഒരു പ്രസ്ഥാനത്തിനകത്ത് അണിനിരത്താന്‍ ജീവിതം മാറ്റിവെച്ച നേതാവായിരുന്നു സി.എച്ചെന്ന് അനുസ്മരണ പ്രഭാഷണത്തില്‍ ജന.സെക്രട്ടറി ഷെറീഫ് കോഴിക്കോട് പറഞ്ഞു. വലതുപക്ഷ വ്യതിയാനത്തിനും, ഇടതുപക്ഷ സാഹസികതക്കുമെതിരെ നിലകൊണ്ട അദ്ദേഹം മികച്ച സംഘാടകനായിരുന്നു. രാജ്യത്ത് അസഹിഷ്ണുത പടര്‍ത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരായ പോരാട്ടത്തിന് സി.എച്ചിന്‍െറ സ്മരണ കരുത്തുപകരുമെന്നും അദ്ദേഹം പറഞ്ഞു. സി.വി.നാരായണന്‍ പ്രസംഗിച്ചു.ജോ.സെക്രട്ടറി രാജേഷ് ആറ്റഡപ്പ സ്വാഗതം പറഞ്ഞു. പ്രസിഡന്‍റ് കെ.എം.മഹേഷ് അധ്യക്ഷനായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
