സി.എച്ച്. കണാരൻ അനുസ്മരണം നടത്തി
text_fieldsപ്രതിഭയുടെ നേതൃത്വത്തിൽ നടന്ന സി.എച്ച്. കണാരൻ അനുസ്മരണം
മനാമ: ബഹ്റൈൻ പ്രതിഭയുടെ നേതൃത്വത്തിൽ സി.എച്ച്. കണാരൻ അനുസ്മരണം നടത്തി. പ്രതിഭ ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ സി.എച്ച് അനുസ്മരണം നടത്തി.
അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ പോരാടുകയും കേരളത്തിൽ നടമാടിയിരുന്ന സാമൂഹിക തിന്മകൾക്കെതിരെ പടപൊരുതുകയും ചെയ്ത നേതാവാണ് സി.എച്ച്. കണാരനെന്ന് അനുസ്മരണ പ്രഭാഷണത്തിൽ പറഞ്ഞു.
പ്രതിഭ പ്രസിഡന്റ് ബിനു മണ്ണിൽ സമകാലീന രാഷ്ട്രീയ വിശദീകരണം നടത്തി. ഇസ്രായേലിന്റെ ഫലസ്തീൻ അധിനിവേശം ലോക രാഷ്ട്രീയത്തിൽ ചെലുത്തിയ പ്രത്യാഘാതങ്ങളെക്കുറിച്ചും രാജ്യത്തെ പിറകിലോട്ട് കൊണ്ടുപോകുന്ന നിലവിലെ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും കേരള സർക്കാറിന്റെ വികസന മുന്നേറ്റത്തെക്കുറിച്ചും ബിനു മണ്ണിൽ വിശദമായി പ്രതിപാദിച്ചു.
പ്രതിഭ മുഖ്യരക്ഷാധികാരി ചുമതലയുള്ള എ.വി. അശോകൻ സംസാരിച്ചു. പ്രതിഭ ജോ.സെക്രട്ടറി മഹേഷ് കെ.വി സ്വാഗതം പറഞ്ഞ യോഗത്തിൽ പ്രതിഭ വനിത വേദി സെക്രട്ടറി റീഗ പ്രദീപ് അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

